Home | കേരളം | 'പാഠപുസ്തകം പണിപ്പുരയില്‍'; പ്രകാശനം ഇന്ന്‌

'പാഠപുസ്തകം പണിപ്പുരയില്‍'; പ്രകാശനം ഇന്ന്‌

Font size: Decrease font Enlarge font

തിരുവനന്തപുരം: കെ.പി.സി.സി പബ്ലിക്കേഷന്റെ 'പാഠപുസ്തകം പണിപ്പുരയില്‍' എന്ന പഠനഗവേഷണഗ്രന്ഥം ഇന്ന്‌ രാവിലെ 10 മണിക്ക്‌ ഇന്ദിരാഭവനില്‍ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്യും. 2005ലെ മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ ദേശീയപുരസ്കാരം നേടിയ ഡി. മോഹനന്‍ നായര്‍ക്കു പുസ്തകം നല്‍കിയാണ്‌ പ്രകാശനം നിര്‍വഹിക്കുക. കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അദ്ധ്യക്ഷനായിരിക്കും. പ്രൊഫ. ബി. ഹൃദയകുമാരി മുഖ്യപ്രഭാഷണം നടത്തും.
പുസ്തകത്തെക്കുറിച്ചുള്ള വിവരണം ഡോ. എസ്‌. ശ്രീദേവി നല്‍കും.

പ്രതിപക്ഷ ഉപനേതാവ്‌ ജി. കാര്‍ത്തികേയന്‍, കെ.പി.സി.സി വൈസ്‌ പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, തലേക്കുന്നില്‍ ബഷീര്‍, എന്‍. പീതാംബരക്കുറുപ്പ്‌, ഡി.സി.സി പ്രസിഡന്റ്‌ വി.എസ്‌ ശിവകുമാര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ടി. സിദ്ധിഖ്‌, കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ്‌ ഹൈബി ഈഡന്‍, ജവഹര്‍ ബാലജനവേദി ചെയര്‍മാന്‍ ജി.വി ഹരി എന്നിവര്‍ സംസാരിക്കും.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0