കോട്ടക്കല്‍: പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിക്ക് സി പി എം നീക്കം
മലപ്പുറം: സി.പി.എം പ്രവര്‍ത്തകര്‍ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സി.പി.എം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.സംഭവദിവസം അതിരാവിലെ തന്നെ പ്രവര്‍ത്തകര്‍ കൂട്ടമായി പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങുന്ന വിവരം ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ പലര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ ഇത് തടയുന്നതിനോ പ്രശ്നം രമ്യമായി പരിഹരിക്കാനോ അവര്‍ ശ്രമിച്ചില്ല. കോട്ടക്കല്‍ എസ്.ഐയോട് പ്രതിയെ വിട്ടുകൊടുക്കണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല.
നേതാക്കള്‍ പറയുന്നത് അനുസരിക്കുന്ന രീതിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ പ്രധാന സ്റ്റേഷനുകളില്‍ നിയമിച്ചാല്‍ മതിയെന്നാണ് സി.പി.എം ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം. അല്ലാത്തവരെ വെച്ചുപൊറുപ്പിക്കില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
സി.പി.എം ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് തങ്ങളെ ബലിയാടാക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ കടുത്ത അതൃപ്തി പടരുകയാണ്. പൊലീസ് അസോസിയേഷന്‍ പ്രശ്നത്തില്‍ ഗൗരവമായി ഇടപെടാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് നേതാക്കളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുയായിരുന്നു.
കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണം യഥാസമയം ചാനലുകാര്‍ക്ക് കൈമാറിയ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണമുണ്ട്.
ഇവര്‍ക്കെതിരെ പ്രതികാര നടപടി കൈകൊള്ളാന്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വം നീക്കം നടത്തുന്നതായി അറിയുന്നു. ഇപ്പോള്‍ കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും ഉടന്‍ തന്നെ സ്ഥലം മാറ്റാനുള്ള നീക്കം അണിയറയില്‍ സജീവമാണ്.
പ്രശ്നം ചൂടാറി തുടങ്ങുന്നതോടെ ഓരോരുത്തരെയായി സ്ഥലം മാറ്റാനാണ് തീരുമാനവും.
Rate this article



del.icio.us
Digg