'നിര്‍മ്മാണ തൊഴിലാളി ബോണസ് നല്‍കാത്തതില്‍ നീതീകരണമില്ല'
കൊച്ചി: നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്നവരുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള തൊഴിലാളി ക്ഷേമനിധിയില്‍, 353 കോടി രൂപയില്‍ പരം സ്ഥിരം നിക്ഷേപവും, 800 കോടി രൂപ സെസ്സ് പിരിച്ചെടുക്കാന്‍ ഉണ്ടെന്ന് ഇരിക്കെ ധനപരമായി ഉറച്ച അടിത്തറയുള്ള ഈ ക്ഷേമനിധിയിലെ അംഗങ്ങള്‍ക്ക് ബോണസ് നിക്ഷേധിച്ച നടപടി ഒരിക്കലും നീതികരിക്കാന്‍ കഴിയാത്തതാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കേരളാ കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ധനവകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് ബോണസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉന്നയിച്ചുകൊണ്ട് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്ന അദ്ദേഹം.ബോണസിന് അര്‍ഹതയില്ലാത്ത സര്‍ക്കാര്‍ പെന്‍ഷന്‍ക്കാര്‍ക്ക് 300 രൂപയും മറ്റു ജീവനക്കാര്‍ക്ക് 1100 രൂപയും ഉത്സവബെത്തയായി കൊടുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ഈ സാഹചര്യത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് മാത്രം ബോണസിന് അര്‍ഹതയില്ലെന്ന് ധനവകുപ്പ് മന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Rate this article



del.icio.us
Digg