സാരി നിയന്ത്രണം അംഗീകരിക്കാനാവില്ല: ബൈവീലേഴ്സ് അസോസിയേഷന്‍
കൊച്ചി: ഇരുചക്രവാഹനത്തിന്റെ പിന്നില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ സാരി ഉള്‍പ്പടെയുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുതെന്നുള്ള ഹൈക്കോടതിയുടെ ഗവണ്‍മെന്റിനോടുള്ള അഭ്യര്‍ത്ഥന യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ബൈവീലേഴ്സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ കേന്ദ്രകമ്മിറ്റിയോഗം ചൂണ്ടിക്കാട്ടി.
സഞ്ചാരസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഇത്തരം പരാമര്‍ശങ്ങളെന്ന് യോഗം കുറ്റപ്പെടുത്തി.പൊതുപണിമുടക്ക് ദിനമായിരുന്ന ഓഗസ്റ്റ് 20ന് ഹെല്‍മെറ്റ് ധരിക്കാതെ മന്ത്രിമാരായ സുധാകരനെയും രത്നാകരനെയും ബൈക്കിന്റെ പിന്നില്‍ ഇരുത്തി യാത്രചെയ്യിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഹെല്‍മെറ്റ് നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കണമെന്ന് യോഗം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.പ്രസിഡന്റ് കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ ബി.ടി.എച്ചില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളായ രാജന്‍ എ. മാത്യൂസ്, കെ. ആര്‍. രമേഷ്, ശാമുവേല്‍ മാത്യു, കെ. ജെ. ആന്റോജി, എസ്. ബാലചന്ദ്രന്‍, ജോയി മാപ്പിളശ്ശേരി, എം. വി. രാമചന്ദ്രന്‍, തോമസ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ബൈവീലേഴ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 17-ാം തീയതി എളംകുളം ഓട്ടോമൊബെയില്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു.സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നും, ട്രാഫിക് പരിഷ്ക്കാരങ്ങള്‍ വരുത്തുന്നതിന് മുമ്പ് ബൈവീലേഴ്സ് അസോസിയേഷന്‍ ഉള്‍പ്പടെയുള്ള സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തണമെന്നും യോഗം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
Rate this article



del.icio.us
Digg