കരുണാകരന്റെ നില കൂടുതല്‍ മെച്ചപ്പെട്ടു
വെല്ലൂര്‍: വിദഗ്ധ ചികിത്സയ്ക്കായി ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ നില കൂടുതല്‍ മെച്ചപ്പെട്ടു. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കുന്നതിനുള്ള ന്യൂറോ റീഹാബിലിറ്റേഷന്റെ പ്രാഥമിക ഘട്ട ചികിത്സ ഇന്നലെ തുടങ്ങി. കരുണാകരന്‍ ആളുകളെ തിരിച്ചറിഞ്ഞുതുടങ്ങിയതായി ഡോക്ടര്‍ മാത്യു അലക്സാണ്ടര്‍ അറിയിച്ചു. ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച ചികിത്സയാണ് ലീഡര്‍ക്ക് നല്‍കുന്നതെന്ന് ഡോ. പറഞ്ഞു. തമിഴ് നാട്ടിലെ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ അദ്ദേഹത്തെ സന്ദര്‍ശിച്ചു. വെല്ലൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മുഴുവന്‍ സമയവും ആശുപത്രിയിലുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സയുടെ പുരോഗതി വിലയിരുത്തുന്നുണ്ട്.
Rate this article



del.icio.us
Digg