സംസ്ഥാന സര്‍ക്കാരിന് മാനുഷിക മുഖം നഷ്ടപ്പെട്ടു: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് മാനുഷിക മുഖം നഷ്ടപ്പെട്ടിരിക്കുന്നതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്ലസ് വണ്‍ ഏകജാലക സംവിധാനത്തിന്റെ പിഴവുകള്‍ മൂലം പ്രവേശനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യചെയ്യേണ്ടി വന്ന വയനാട് സ്വദേശിയായ നിര്‍ദ്ദന പെണ്‍കുട്ടിയുടെ ആശ്രിതര്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
മാനുഷിക മുഖം നഷ്ടപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ കേരളത്തിന്റെ മനസാക്ഷി ഉണര്‍ന്നു പ്രതിഷേധിക്കണം. പാവപ്പെട്ടവര്‍ക്കുനേരെ എന്തുമാകാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വരെ 10 ലക്ഷം രൂപാ ധനസഹായം നല്‍കിയ സര്‍ക്കാര്‍ എന്തുകൊണ്ടാണ് പ്ലസ് വണ്‍ പ്രവേശനത്തിനു അശാസ്ത്രീയമായി നടപ്പാക്കിയ ഏകജാലക സംവിധാനത്തിന്റെ ബലിയാടായ നിര്‍ദ്ധന പെണ്‍കുട്ടിയായ അശ്വതിക്ക് സാമ്പത്തിക സഹായം നല്‍കാത്തത് എന്നുവ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.സര്‍ക്കാരുമായി ബന്ധപ്പെട്ടവരോ ഭരണകക്ഷിയിലെ ആരും അശ്വതിയുടെ വീട്ടില്‍ പോയില്ല. സംവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍ അശ്വതിയുടെ വീട്ടില്‍ പോകുകയോ വീട്ടുകാരുടെ മൊഴി എടുക്കുകയോ ചെയ്തിട്ടില്ല. പാവപ്പെട്ടവര്‍ക്കും പിന്നോക്ക ജനവിഭാഗത്തിനും സര്‍ക്കാരില്‍ നിന്നും ഒരു സഹായവും ലഭിക്കുന്നില്ല. അശ്വതിയുടെ കുടുംബത്തിന് അര്‍ഹമായ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കിയിട്ടുണ്ട്.
അശ്വതിയുടെ കുടുംബത്തിന് ധനസഹായം നല്‍കില്ലെങ്കില്‍ കോണ്‍ഗ്രസ് പണം പിരിച്ച് അശ്വതിയുടെ കുടുംബത്തിന് നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രജനി എസ്. ആനന്ദ് മരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ആവശ്യപ്പെട്ടു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിര്‍ദ്ധനരുടെയും പിന്നോക്കക്കാരുടേയും അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ഇത് യു.ഡി.എഫ് ജനമധ്യത്തില്‍ തുറന്നു കാട്ടുണെന്നും അദ്ദേഹം പറഞ്ഞു. അശ്വതിയുടെ കുടുംബത്തിനു ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിരിക്കുന്‍പോള്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആഘോഷമാക്കിമാറ്റുന്ന സി.പി.എം നിര്‍ദ്ദന പെണ്‍കുട്ടിയുടെ കുടംബാങ്ങളെ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
അശ്വതിയുടെ മരണത്തേയും കുടുംബത്തേയും സര്‍ക്കാര്‍ അവഹേളിക്കുകയാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍ പറഞ്ഞു. മനസാക്ഷി ഇല്ലാത്തതും കാടത്തം നിറഞ്ഞതുമായ സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിനെതിരെ ജന മനസാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.അശ്വതിയുടെ മരണത്തിനുത്തരവാദിയായ ഒന്നാം പ്രതി വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ബെന്നി ബഹ്നാന്‍ പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ ഭ്രാന്തന്‍ പരിഷ്ക്കാരങ്ങള്‍ സാമാന്യബുദ്ധിക്കു നിരക്കുന്നതല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ മര്യാദകല്‍ ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Rate this article



del.icio.us
Digg