Veekshanam Malayalam News Daily: നഷ്ടപരിഹാരം: പ്രസിഡന്റും മെമ്പര്‍മാരും രണ്ട്‌ തട്ടില്‍ നഷ്ടപരിഹാരം: പ്രസിഡന്റും മെമ്പര്‍മാരും രണ്ട്‌ തട്ടില്‍ ================================================================================ admin on 03 September, 2008 10:11:00 കൊട്ടാരക്കര: ഗണപതിക്ഷേത്രത്തിലെ വെടിപ്പുരക്ക് തീപിടിച്ചു മരിച്ച ആളിന് നല് കുന്ന നഷ്ടപരിഹാര പ്രശ്നത്തിലും ദേവസ്വം ബോര് ഡ് മെമ്പര് മാരും പ്രസിഡന്റും രണ്ട് തട്ടിലായി. മരിച്ച ആളിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം നല് കുമെന്നാണ് പ്രസിഡന്റ് സികെ ഗുപ്തന് മാധ്യമപ്രവര് ത്തകരോട് പറഞ്ഞത് . പിന്നീട് മാധ്യമ പ്രവര് ത്തകര കണ്ട മെമ്പര് മാരായ പി നാരായണനും, സുമതികുട്ടിയമ്മയും മരിച്ച ആളിന്റെ കുടുംബത്തിന് ഒരു ലക്ഷം നല് കുമെന്ന് അറിയിച്ചു. പ്രസിഡന്റിന്റെ പ്രഖ്യാപനം ശ്രദ്ധയില് പ്പെടുത്തിയപ്പോള് ദേവസ്വംബോര് ഡിന്റെ കീഴ് വഴക്കം അനുസരിച്ച് ഒരു ലക്ഷം രൂപയാണ് നല് കുന്നതെന്ന് അവര് പ്രതികരിച്ചു. ദേവസ്വം മന്ത്രിയും ഒരുലക്ഷമേ പ്രഖ്യാപിച്ചുള്ളു. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചിലവ് ബോര് ഡ് വഹിക്കുന്ന കാര്യത്തില് ആര് ക്കും തര് ക്കം ഉണ്ടായില്ല. വിനായക ചതുര് ത്ഥി ആഘോഷങ്ങളില് പങ്കെടുക്കാന് വേണ്ടി പ്രസിഡന്റും, മെമ്പര് മാരും രാവിലെ മുതല് ക്ഷേത്രത്തിലുണ്ടായിരുന്നു. അവരുടെ സാന്നിധ്യത്തിലാണ് അപകടം ഉണ്ടായത് . ഈശ്വരവിശ്വാസികളാല്ലാത്തവരെ ക്ഷേത്രഭരണം ഏല് പ്പിച്ചതിന്റെ ദുരന്തങ്ങളാണ് സംഭവിക്കുന്നതെന്ന് സംഭവ സ്ഥലം സന്ദര് ശിച്ച മുന് മന്ത്രി ആര് ബാലകൃഷ്ണപിള്ള പറഞ്ഞു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു.