കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വെടിമരുന്ന് ശാലക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു
മറ്റൊരാള്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍
കൊട്ടാരക്കര: കൊട്ടാരക്കര ഗണപതിക്ഷേത്രത്തില്‍ വെടിമരുന്ന് ശാലയിലുണ്ടായ പെട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്കുപരിക്കേറ്റു. ഇന്നലെ രാവിലെ 9മണിയോടെയാണ് അപകടം. വിനായകചതുര്‍ത്ഥി ആഘോഷത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടയിലാണ് സംഭവം. അട്ടിമറിയാണോയെന്ന് സംശയമുണ്ട്. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ലക്ഷംവീട്ടില്‍ മുരളീധരന്‍ നായര്‍ (45) ആണ് മരിച്ചത്. വെണ്ടാര്‍ ഇലഞ്ഞിവിള വീട്ടില്‍ ഗോപി, മോഹനന്‍ എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോപിയുടെ നില അതീവഗുരുതരമാണ്.ക്ഷേത്രത്തിലെ ചെരുപ്പ് സൂക്ഷിപ്പുകാരന്‍ രവീന്ദ്രന്‍, കുണ്ടറ വിശാഖ് വിഹാറില്‍ രാധാകൃഷ്ണപിള്ള എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെടിമരുന്ന് ശാലയില്‍ വെടിക്കുറ്റികളില്‍ മരുന്ന് നിറക്കുന്നതിനിടെ കതിനാ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്. ഈ സമയം ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഉദ്ഘാടനം സ്റ്റേജില്‍ നടക്കുകയായിരുന്നു. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സികെ ഗുപ്തന്‍ യോഗം ഉദ്ഘാടനം ചെയ്തു, ഐഷാപോറ്റി എംഎല്‍എ അന്നപൂര്‍ണ്ണാ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.
തുടര്‍ന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്. വലിയശബ്ദത്തോടെ വെടിപ്പുരയുടെ മുകള്‍ഭാഗം മുകളിലേക്ക് കത്തി ഉയര്‍ന്നു.
വെടിമരുന്ന് ശാലയോട് ചേര്‍ന്നുള്ള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. കുണ്ടറ, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ട് യൂണിറ്റുവീതം ഫയര്‍ഫോഴ്സെത്തിയാണ് തീകെടുത്തിയത്. ദേവസ്വം കഴകമായ മുരളീധരന്‍ നായര്‍ വെടിമരുന്ന് ശാലയിലെ സുഹൃത്തിനെ സഹായിക്കാനെത്തിയതായിരുന്നു. പുനലൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
Rate this article



del.icio.us
Digg