Veekshanam Malayalam News Daily: ചെങ്ങറ സമരം നീണ്ടുപോകുന്നത്‌ സര്‍ക്കാരിന്റെ നിഷ്ക്രിയത്വം മൂലം: ഉമ്മന്‍ ചാണ്ടി ചെങ്ങറ സമരം നീണ്ടുപോകുന്നത്‌ സര്‍ക്കാരിന്റെ നിഷ്ക്രിയത്വം മൂലം: ഉമ്മന്‍ ചാണ്ടി ================================================================================ admin on 03 September, 2008 09:45:00 തിരുവനന്തപുരം: ചെങ്ങറ ഭൂസമരം നീണ്ടുപോകുന്നത് സര് ക്കാരിന്റെ നിഷ്ക്രിയത്വം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന് ചാണ്ടി പ്രസ്താവിച്ചു.ചെങ്ങറ ഭൂ സമരം ഒത്തുതീര് പ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറ ഭൂ സമരം ഐക്യദാര് ഢ്യ സമിതി സെക്രട്ടേറിയറ്റ് പടിക്കല് നടത്തിയ 24 മണിക്കൂര് നീണ്ടുനിന്ന കൂട്ട സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂമിക്കുവേണ്ടി സമരം നടത്തുന്നവരും തൊഴിലാളികളുമായി ഏറ്റുമുട്ടലുണ്ടാക്കാന് പാടില്ലാത്തതാണ് . അതിന് കളമൊരുക്കിയത് സര് ക്കാരിന്റെ നയവൈകല്യവും പിടിപ്പുകേടും കൊണ്ടാണ് . ഇത് ഇത്രത്തോളം വഷളാകാതെ സര് ക്കാര് ഇടപെട്ട് പരിഹരിക്കണമായിരുന്നു. ഒരു സമരത്തെ മറ്റൊരു സമരം കൊണ്ട് അടിച്ചമര് ത്തുന്നത് അംഗീകരിക്കാനാകില്ല. തൊഴിലാളികള് ക്ക് തൊഴില് നഷ്ടപ്പെടാതെ സമരക്കാരുടെ പ്രശ്നം പരിഹരിക്കുന്നതിനെക്കുറിച്ച് സര് ക്കാര് ആലോചിച്ചാല് അതിന് യു.ഡി.എഫിന്റെ പിന്തുണയുണ്ടാകും. ആദിവാസി ഭൂപ്രശ്നം പരിഹരിക്കുന്നതിന് എ.കെ ആന്റണി സര് ക്കാരാണ് മുന് കൈയെടുത്തത് . പക്ഷേ തുടര് നടപടിയുണ്ടായില്ല. പട്ടികജാതി പട്ടികവര് ഗക്കാര് ക്കും മറ്റ് ഇതര വിഭാഗത്തിലെ ഭൂരഹിതര് ക്കും മുന് ഗണന നല് കി പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന് അദ്ധ്യക്ഷത വഹിച്ചു. കെ. രാമന് പിള്ള, സി.പി ജോണ് , കെ.അംബുജാക്ഷന് , ശ്രീരാമന് കൊയ്യോന് , കെ.എം സലിം കുമാര് അബ്ദുള് മജീദ് ഫൈസി, മുവാറ്റുപുഴ അഷറഫ് മൗലവി സീറ്റാദാസന് , പി.പി സന്തോഷ് , വിളയോളി വേണുഗോപാല് , വി.സി രാജപ്പന് , സി. ഭാസ്കരന് , എം. ബിനാന് സ് , ഡി. ദേവപ്രസാദ് , മണ് വിള രാധാകൃഷ്ണന് , എന് . കൃഷ്ണന് , എ. ഇബ്രാഹിംകുട്ടി തുടങ്ങിയവര് പ്രസംഗിച്ചു.