ഫാരീസ് അബൂബക്കര്‍ വെറുക്കപ്പെട്ടവന്‍ തന്നെയെന്ന് അച്യുതാനന്ദന്‍
തിരുവനന്തപുരം: ഫാരീസ് അബുബേക്കര്‍ വെറുക്കപ്പെട്ടവനാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനാന്ദന്‍.മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിഗപ്പൂരില്‍ നടന്ന വൃക്കതട്ടിപ്പുകേസില്‍ പിടികിട്ടാപ്പുള്ളിയാണ് ഫാരീസ്. അതുകൊണ്ടുതന്നെ തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് അച്യുതാനന്ദന്‍ വ്യക്തമാക്കി.
തെളിവുകളില്ലാതെ ഫാരീസ് അബൂബക്കറിനെ വെറുക്കപ്പെട്ടവെനെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് തെറ്റായിപ്പോയെന്ന സി.പി.എം സംസ്ഥാന സമിതി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജലം ചൂഷണംചെയ്തുകൊണ്ട് സി.പി.എം പാപ്പിനിശേരിയില്‍ ആരംഭിച്ച വിസ്മയ പാര്‍ക്കിനെക്കുറിച്ച് താന്‍ പഠിച്ചതിനുശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്കുള്ള കുറ്റപത്രമാണോ എന്ന ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകരെ കുറ്റപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. മൂലയും വാലും കേട്ട് ഓരോന്ന് അടിച്ച് വിടുന്നത് നിങ്ങളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Rate this article



del.icio.us
Digg