Home | കേരളം | കോട്ടയ്ക്കല്‍ മസ്ജിത്തിലെ ഇരട്ടകൊലപാതകം; ഏഴ്‌ പേര്‍ കീഴടങ്ങി

കോട്ടയ്ക്കല്‍ മസ്ജിത്തിലെ ഇരട്ടകൊലപാതകം; ഏഴ്‌ പേര്‍ കീഴടങ്ങി

Font size: Decrease font Enlarge font
image

മലപ്പുറം: കോട്ടയ്ക്കല്‍ കുറ്റിപ്പുറം ആലിന്‍ചുവട്‌ ജുമാ മസ്ജിദ്‌ ഇരട്ടകൊലപാതക കേസുമായി ബന്ധപ്പെട്ട്‌ ഏഴു പേര്‍ പോലീസില്‍ കീഴടങ്ങി. കേസന്വേഷിയ്ക്കുന്ന തിരൂര്‍ ഡിവൈഎസ്പി യു.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ചോദ്യം ചെയ്യുകയാണ്‌. ഇതുവരെ ഇവരുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല. മസ്ജിദിലെ രണ്ട്‌ വിഭാഗങ്ങള്‍ തമ്മില്‍ വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പള്ളിക്കമ്മിറ്റി പ്രസിഡന്റ്‌ പുളിക്കല്‍ മുഹമ്മധാജിയുടെ മക്കളായ പടിഞ്ഞാക്കര പുളിക്കല്‍ അബ്ദു (45), പുളിക്കല്‍ അബൂബക്കര്‍ (35) എന്നിവരാണ്‌ മരിച്ചത്‌. സംഘര്‍ഷത്തില്‍ 14 പേര്‍ക്കു പരിക്കേറ്റിരുന്നു. പള്ളി ഭരണ സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ തയ്യില്‍ മൊയ്തീന്‍കുട്ടി എന്നയാളെ നേരത്തെ അറസ്റ്റ്‌ ചെയ്തിരുന്നു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0