Home | കേരളം | ചെങ്ങറയില്‍ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു

ചെങ്ങറയില്‍ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു

Font size: Decrease font Enlarge font
image

പത്തനംതിട്ട: ചെങ്ങറ സമരഭൂമിയിലേക്ക്‌ സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഹാരിസണ്‍ തോട്ടം തൊഴിലാളികള്‍ നടത്തിയ മാര്‍ച്ച്‌ സമരഭൂമിക്ക്‌ പുറത്ത്‌ വച്ച്‌ പോലീസ്‌ തടഞ്ഞു. ഇതിനെ തുടര്‍ന്ന്‌ തൊഴിലാളികല്‍ പോലീസ്‌ ബാരിക്കേഡിന്‌ മുന്നില്‍ കുത്തിയിരുന്ന്‌ പ്രതിഷേധിക്കുകയാണ്‌. ഹാരിസണ്‍ എസ്റ്റേറ്റിലേയ്ക്കുളള എല്ലാ വഴികളും പോലീസ്‌ തടഞ്ഞിരിക്കുകയാണ്‌. സംഘര്‍ഷം മുന്നില്‍ കണ്ട്‌ വന്‍ പോലീസ്‌ സംഘമാണ്‌ സ്ഥലത്ത്‌ എത്തിയിട്ടുള്ളത്‌. വിവിധ തൊഴിലാളി നേതാക്കള്‍ കുത്തിയിരുപ്പ്‌ സമരത്തെ അഭിസംബോധന ചെയ്ത്‌ സംസാരിച്ചു. പോലീസ്‌ തടഞ്ഞത്‌ കൊണ്ട്‌ സമരം അവസാനിക്കില്ലെന്നും ആര്‍ക്കും ഈ സമരത്തെ അവസാനിപ്പിക്കാനാവില്ലെന്നും നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കി. സമരഭൂമിയില്‍ പ്രവേശിക്കുന്നവര്‍ ആക്രമിച്ചാല്‍ മരിക്കാനും തയാറായി മണ്ണെണ്ണയുമായി നില്‍ക്കുകയാണ്‌ സമരക്കാര്‍. മാര്‍ച്ച്‌ നടക്കുന്ന പശ്ചാത്തലത്തില്‍ സമരഭൂമിയിലും പുറത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0