മുംബൈ ഭീകരാക്രമണം ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചെന്ന് സച്ചിന്‍
മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ബാറ്റിങ് പ്രകടനം ലോകത്തെ പല പ്രമുഖ ബൗളര്‍മാരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്നത് പുതുമയുള്ള കാര്യമല്ല.
എന്നാല്‍ മുംബൈ ഭീകരാക്രമണം മൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ തനിക്ക് മനസമാധാനത്തോടെ ഉറങ്ങാനായിട്ടില്ലെന്ന് സച്ചിന്‍ പറയുന്നു. മുംബൈയില്‍ ഭീകരാക്രമണം തുടങ്ങിയത് മുതല്‍ ഞാന്‍ അസ്വസ്ഥനായിരുന്നു. ആക്രമണത്തിന്റെ ടെലിവിഷന്‍ ദ്യശ്യങ്ങളാകട്ടെ അതിഭീകരവും. സ്വന്തം രാജ്യക്കാരെ ആക്രമികള്‍ ലക്ഷ്യം വയ്ക്കുന്നത് സഹിക്കാനായില്ല. ആ കാഴ്ചകള്‍ ഉറക്കത്തില്‍ എന്നെ അലട്ടികൊണ്ടിരുന്നു.
രാജ്യത്തിന് ജീവിതം സമര്‍പ്പിച്ച സൈനികരെ സച്ചിന്‍ അനുസ്മരിക്കുകയും ചെയ്തു.
Rate this article



del.icio.us
Digg