Home | കായികം | കൊച്ചിയിലേക്ക്‌ 692 നോട്ടിക്കല്‍ മെയില്‍ കൂടി

കൊച്ചിയിലേക്ക്‌ 692 നോട്ടിക്കല്‍ മെയില്‍ കൂടി

Font size: Decrease font Enlarge font
image

കൊച്ചി:എറിക്സണ്‍ നാലിനു കൊച്ചിയിലേക്ക്‌ ഇനി ബാക്കിയുള്ളത്‌ 692 നോട്ടിക്കല്‍ മെയില്‍ മാത്രം. 24 മണിക്കൂര്‍ മുന്‍പു വരെ ഒപ്പമുണ്ടായിരുന്ന സഹോദര നൗകയായ എറിക്സണ്‍ മൂന്നിനെ 51 നോട്ടിക്കല്‍ മെയില്‍ പിന്നിലാക്കിയാണ്‌ എറിക്സണ്‌ നാല്‌ വ്യക്തമായ ആധിപത്യം നേടിയത്‌. ഇപ്പോഴുള്ള കാറ്റു കുറഞ്ഞ ഡോള്‍ഡ്രംസില്‍ നിന്ന്‌ കൂടുതല്‍ കാറ്റുള്ള മേഖലയിലേക്ക്‌ എറിക്സണ്‍ നാല്‌ ഉടന്‍ പ്രവേശിക്കുമെന്നാണു കണക്കു കൂട്ടല്‍.

ഗ്രീന്‍ ഡ്രാഗണിന്‌ എറിക്സണ്‍ നാലിലേക്ക്‌ 57 നോട്ടിക്കല്‍ മെയിലും ഡല്‍റ്റാ ലോയിഡിന്‌ 66 നോട്ടിക്കല്‍ മെയിലും ദൂരമുണ്ട്‌. ടെലിഫോണിക്ക ബ്ലാക്ക്‌ ആണ്‌ ഏറ്റവും പിന്നില്‍. മുന്നിലുള്ള എറിക്സണ്‍ നാലിനേക്കാള്‍ 143 നോട്ടിക്കല്‍ മെയില്‍ അകലെയാണ്‌ ബ്ലാക്ക്‌. ടീം റഷ്യ നില മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്ത്‌ എത്തിയിട്ടുണ്ട്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
1.00