Home | കായികം | സൈമണ്ട്സ്‌ മാപ്പ്‌ ചോദിച്ചു

സൈമണ്ട്സ്‌ മാപ്പ്‌ ചോദിച്ചു

Font size: Decrease font Enlarge font
image

മെല്‍ബണ്‍: മദ്യപിച്ച്‌ ഹോട്ടലില്‍ വഴക്കുണ്ടാക്കിയ സംഭവത്തില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സ്‌ മാപ്പ്‌ പറഞ്ഞു.പുതിയ ടെസ്റ്റ്‌ മത്സരത്തിന്‌ ടീം തയ്യാറെടുക്കുന്നതിനിടെ ബുദ്ധിമുട്ടുണ്ടാക്കിയതിന്‌ ടീം അംഗങ്ങളോട്‌ മാപ്പ്‌ ചോദിയ്ക്കുന്നതായി സൈമണ്ട്സ്‌ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്‌ വാര്‍ത്തകളില്‍ പരാമര്‍ശിച്ച മറ്റ്‌ അംഗങ്ങളോടും താന്‍ മാപ്പ്‌ ചോദിയ്ക്കുന്നതായും സൈമണ്ട്സ്‌ പറഞ്ഞു. ഹോട്ടലിലെ തന്റെ പെരുമാറ്റം ഉചിതമായിരുന്നു വേണ്ട സമയത്തു തന്നെയാണ്‌ താന്‍ പ്രതികരിച്ചത്‌ എന്നാല്‍ ഹോട്ടല്‍ സന്ദര്‍ശിയ്ക്കാനെടുത്ത തീരുമാനം തെറ്റായിപോയെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച രാത്രി ഓസ്ട്രേലിയന്‍ റഗ്ബി ടീം അംഗങ്ങളോടൊപ്പം ഹോട്ടലില്‍ മദ്യപിയ്ക്കുന്നതിനിടെ അവിടെയെത്തിയ മറ്റൊരാളുമായി വാക്ക്തര്‍ക്കം ഉണ്ടാവുകയും അത്‌ അടിപിടിയില്‍ കലാശിയ്ക്കുകയുമായിരുന്നു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0