മറഡോണയെ വധിക്കാന്‍ ശ്രമിച്ച ഇംഗ്ലീഷുകാരന്‍ അറസ്റ്റില്‍
ബ്യൂണസ് അയേഴ്സ്: കോച്ചെന്ന നിലയിലുള്ള അരങ്ങേറ്റ മല്‍സരത്തിനിടെ ഡീഗോ മറഡോണയെ വധിക്കാന്‍ ശ്രമിച്ചതിന് ഇംഗ്ലീഷുകാരനെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. മല്‍സര ദിവസം ആയുധവമായി ഹാമ്പ്ടണ്‍ പാര്‍ക്ക് സ്റ്റേഡിയത്തിന് പുറത്ത് നിന്ന ഇയാല്‍ വെല്‍വര്‍ത്ത് എന്ന 43 കാരനാണ് അറസ്റ്റിലായത്. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായി കൈ കൊണ്ട് ഗോളടിച്ചതിന് പകരംവീട്ടാനാണത്രേ ഇയാള്‍ മറഡോണയെ വധിക്കാന് പദ്ധതിയിട്ടത്.
അന്നത്തെ മല്‍സരത്തില്‍ വാതുവെയ്പില്‍ പങ്കെടുത്ത ഇയാള്‍ക്ക് ഭാര്യയടക്കം സര്‍വ്വ സ്വത്തും നഷ്ടപ്പെട്ടിരുന്നു. 500 ഡോളറിന് വാത് വെച്ച ഇയാള്‍ക്ക് ഇംഗ്ലണ്ട് ജയിച്ചിരുന്നെങ്കില്‍ അഞ്ചിരട്ടി കിട്ടുമായിരുന്നുവെന്ന് പറയുന്നു. മറഡോണയുടെ തലവെട്ടി കളനായിരുന്നു ആക്രമി ഉദ്ദേശിച്ചിരുന്നതെന്നും പറയുന്നു. തൊഴില്‍രഹിതനായ ഇയാള്‍ക്ക് ചെറിയ മാനസിക തകരാര്‍ ഉളള്ളതായി പറയപ്പെടുന്നു. അഞ്ച് വര്‍ഷം വെല്‍വര്‍ത്തിനെ ജയിലിടാന്‍ ഉത്തരവായതായി അര്‍ജ്ജന്റീനിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
Rate this article



del.icio.us
Digg