Home | കായികം | 'അടുത്ത ഒളിമ്പിക്സില്‍ ക്രിക്കറ്റ്‌ ഉള്‍പ്പെടുത്തണം'

'അടുത്ത ഒളിമ്പിക്സില്‍ ക്രിക്കറ്റ്‌ ഉള്‍പ്പെടുത്തണം'

Font size: Decrease font Enlarge font
image

ലണ്ടന്‍: അടുത്ത ഒളിമ്പിക്സില്‍ ക്രിക്കറ്റിന്റെ മൂന്നാം തലമുറയായ ട്വെന്റി-20യെ ഉള്‍പ്പെടുത്തണമെന്ന്‌ ലണ്ടന്‍ അസംബ്ലി ആവശ്യപ്പെട്ടു. അസംബ്ലിയംഗമായ മുറാദ്‌ ഖുറൈശിയാണ്‌ ഇങ്ങനെയൊരു തീരുമാനം മുന്നോട്ടുവെച്ചത്‌. ക്രിക്കറ്റ്‌ പരമ്പരാഗത കായികമേളയാണ്‌. അത്‌ കളിക്കുകയോ, കാണുകയോ ചെയ്യാത്ത വൈകുന്നേരങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ ചിന്തിക്കാന്‍ പോലുമാവില്ല. അദ്ദേഹം പറഞ്ഞു. ട്വെന്റി-20 ചെറുതും കൂടുതല്‍ സ്വീകരിക്കാവുന്നതുമായ ക്രിക്കറ്റിന്റെ രൂപമാണ്‌. ഒളിമ്പിക്സിനായി പുതിയ സൗകര്യങ്ങള്‍ നിര്‍മ്മിക്കേണ്ടി വരില്ലെന്നും തങ്ങള്‍ക്ക്‌ മികച്ച ഗ്രൗണ്ടുകളും ക്രിക്കറ്റ്‌ ഭരണ സമിതിയും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്തവര്‍ഷം ട്വെന്റി-20 ലോകകപ്പ്‌ ലണ്ടനില്‍ നടക്കുന്നതോടെ ഒളിമ്പിക്സ്‌ കായികയിനമായി ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക്‌ വേഗത കൂടുമെന്നാണ്‌ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. 2012 ലെ ഒളിമ്പിക്സ്‌ ലണ്ടനിലാണ്‌. നൂറോളം രാജ്യങ്ങള്‍ കളിക്കുന്ന ട്വെന്റി-20 യുവാക്കളുടെ പുതിയ ഹരമാണെന്ന്‌ മറ്റൊരംഗമായ നവീന്‍ ഷാപറഞ്ഞു.
അസംബ്ലിയംഗങ്ങള്‍ മുന്നോട്ടുവെച്ച അഭിപ്രായം എതിരില്ലാത്ത വോട്ടുകള്‍ക്കാണ്‌ പാസായത്‌. എം സി ഡി ലോക ക്രിക്കറ്റ്‌ കമ്മിറ്റി ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന്‌ യോഗത്തില്‍ വിഷയം മുന്നോട്ടുവെച്ചതിന്റെ പിന്നാലെയാണ്‌ ലണ്ടന്‍ അസംബ്ലിയുടെ നീക്കം.
2020 ഓടെയോ ക്രിക്കറ്റിനെ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുമെന്നാണ്‌ അന്താരാഷ്ട്ര ഒളിമ്പിക്സ്‌ കമ്മിറ്റി പ്രസിഡന്റ്‌ ജാക്വിസ്‌ റാഗെ പറഞ്ഞത്‌.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0