Home | കായികം | സെലക്ഷന്‍ കമ്മിറ്റിക്ക്‌ ബി സി സി ഐയുടെ താക്കീത്‌

സെലക്ഷന്‍ കമ്മിറ്റിക്ക്‌ ബി സി സി ഐയുടെ താക്കീത്‌

Font size: Decrease font Enlarge font

മുബൈ: ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കരുതെന്ന്‌ സെലക്ഷന്‍ കമ്മിറ്റിയോട്‌ ബി സി സി ഐയുടെ മുന്നറിയിപ്പ്‌. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണിയുടെ രാജി ഭീഷണിയെ പിന്‍തുടര്‍ന്നാണ്‌ ബി സി സി ഐയുടെ കര്‍ശന നടപടി. ഇംഗ്ലണ്ടിനെതിരായ ടീമില്‍ നിന്നും ആര്‍ പി സിംഗിനെ ഒഴിവാക്കി ഇര്‍ഫാന്‍ പത്താനെ ഉള്‍പ്പെടുത്തിയതാണ്‌ ധോണിയെ ചൊടിപ്പിച്ചത്‌.മോശം ഫോമിനെ തുടര്‍ന്നാണ്‌ ആര്‍ പിയെ ടീമില്‍ നിന്ന്‌ ഒഴിവാക്കിയത്‌. രണ്ടാം ഏകദിനത്തില്‍ 49 റണ്‍സ്‌ വഴങ്ങിയ ആര്‍ പിക്ക്‌ വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0