Home | കായികം | സൈമണ്ട്സിനെപ്പറ്റി ചിന്തിക്കുന്നില്ലെന്ന്‌ ഹര്‍ഭജന്‍

സൈമണ്ട്സിനെപ്പറ്റി ചിന്തിക്കുന്നില്ലെന്ന്‌ ഹര്‍ഭജന്‍

Font size: Decrease font Enlarge font
image

ന്യൂഡല്‍ഹി: ഇന്ത്യന്‍ പര്യടനത്തിലുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ആന്‍ഡ്രൂ സൈമണ്ട്സ്‌ ഉള്‍പ്പെടുമോ ഇല്ലയോ എന്നത്‌ തന്നെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ലെന്ന്‌ ഹര്‍ഭജന്‍ സിംഗ്‌
ഓസ്ട്രേലിയയുമായി കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തിനിടെ വംശീയമായി ഹര്‍ഭജന്‍ അധിക്ഷേപിച്ചുവെന്ന്‌ സൈമണ്ട്സ്‌ പരാതിപ്പെട്ടിരുന്നു. പരമ്പരക്കിടയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കവും വിവാദത്തിനിടയാക്കി.ബംഗ്ലാദേശുമായി നടന്ന ടെസ്റ്റ്‌ പരമ്പരക്കിടയില്‍ ടീം യോഗത്തില്‍ പങ്കെടുക്കാതെ മീന്‍ പിടിക്കാന്‍പോയ സൈമണ്ട്സിനെ ഓസ്ട്രേലിയന്‍ അധികൃതര്‍ തിരിച്ചയച്ചു.

ഇതിനെത്തുടര്‍ന്നാണ്‌ ഇന്ത്യന്‍ പര്യടനത്തിലുള്ള ടീമില്‍ സൈമണ്ട്സ്‌ ഉള്‍പ്പെടുമോ എന്ന്‌ സംശയമുയര്‍ന്നത്‌.സൈമണ്ട്സ്‌ ഇന്ത്യയിലെത്തുന്നുണ്ടോ ഇല്ലെയോ എന്നത്‌ പ്രശ്നമല്ല. ഞങ്ങള്‍ കളിക്കുന്നത്‌ ടീമിനെതിരായിട്ടാണ്‌. സൈമണ്ട്സ്‌ ടീമിലുണ്ടെങ്കില്‍ അത്രയും നല്ലത്‌. അഥവാ ഇല്ലെങ്കില്‍ അതും പ്രശ്നമല്ലെന്ന്‌ ഹര്‍ഭജന്‍ സിംഗ്‌ പറഞ്ഞു.സൈമണ്ട്സുമായി ചില പ്രശ്നങ്ങളുണ്ടായെങ്കിലും അതെല്ലാം കളിയുടെ ഭാഗമാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.വ്യക്തി താല്‍പര്യത്തിനല്ല ടീമിനാണ്‌ മുന്‍തൂക്കം നല്‍കുന്നതെന്ന്‌ ഭാജി കൂട്ടിച്ചേര്‍ത്തു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0