ഇന്ത്യന് പര്യടനത്തിന് ലീ ഒരുങ്ങുന്നു
മെല്ബണ്: ഏറെ നാളുകളായി ടീമില് നിന്നും വിട്ടുനില്ക്കുകയായിരുന്ന ഓസീസ് പേസര് ബ്രെറ്റ് ലീ തിരിച്ചുവരാന് തയ്യാറെടുക്കുന്നു. അടുത്തമാസം നടക്കുന്ന ഇന്ത്യന് പര്യടനത്തില് ടീമിലുണ്ടാകുമെന്ന് ബ്രെറ്റ് ലീ അറിയിച്ചു. ഇന്ത്യയ്ക്കെതിരെ നീണ്ട സ്പെല്ലുകള് എറിയാനുള്ള പരിശീലനത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.31കാരനായ ലി ഭാര്യ ലിസ്കെസുമായി ബന്ധം വേര്പെടുത്തിയതിനെതുടര്ന്നുണ്ടായ പ്രശ്നങ്ങളുമായിബന്ധപ്പെട്ട് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില് പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ മാസമാണ് ബ്രെറ്റ് ലി വിവാഹബന്ധം വേര്പെടുത്തിയത്. ഏകദിനത്തില് വേഗത്തില് 300 വിക്കറ്റ് തികച്ച ബ്രെറ്റ് ലി സഹതാരങ്ങളോടൊപ്പം ഇംഗ്ലണ്ടിലും കൂടുതല് സമയം ചിലവഴിക്കാനുള്ള ശ്രമത്തിലാണെന്ന് അറിയിച്ചു.താന് മാനസികമായും ശാരീരികമായും പൂര്ണ്ണ ആരോഗ്യവാനായിക്കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Rate this article



del.icio.us
Digg