കിഴ്സ്റ്റന് താക്കീത്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് കോച്ച് ഗ്യാരി കിഴ്സ്റ്റന്‍ നടത്തിയ പരാമര്‍ശനത്തിനെതിരെ ബിസിസിഐ രംഗത്ത്. മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റ് ടീം ക്യാപ്റ്റനാകാന്‍ യോഗ്യനാണെന്ന പരാമര്‍ശമാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. ഈ വിഷയത്തില്‍ കിഴ്സ്റ്റന്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷാ പറഞ്ഞു. ക്യാപ്റ്റനെ നിശ്ചയിയ്ക്കുന്നത് സെലക്ഷന്‍ കമ്മിറ്റിയാണെന്നും മേലില്‍ ഇത്തരം കാര്യങ്ങളില്‍ പരസ്യ പ്രസ്താവന നടത്തരുതെന്നും ബിസിസിഐ താക്കീത് നല്‍കി.
Rate this article



del.icio.us
Digg