കുംബ്ലെ വിരമിയ്ക്കാറായെനന്ന് അക്രം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ അനില്‍ കുംബ്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിയ്ക്കാറായെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം വസീം അക്രം അഭിപ്രായപ്പെട്ടു. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മികച്ചതാണ് എങ്കിലും ക്യാപ്റ്റന്‍സി ഏകദിന ക്യാപ്റ്റന്‍ ധോണിയെ ക്യാപ്റ്റന്‍സി ഏല്‍പിയ്ക്കുകയാണ് വേണ്ടത്. ക്രിക്കറ്റില്‍ മികച്ചു നില്‍ക്കുന്ന ഈ അവസരത്തില്‍ അദ്ദേഹം പിന്‍മാറുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 130 ടെസ്റ്റുകളില്‍ നിന്നായി കുംബ്ലെ 616 വിക്കറ്റുകളും 271 ഏകദിന മത്സരങ്ങളില്‍ നിന്നായി 337 വിക്കറ്റുകളും നേടിയിട്ടുണ്ട്.
Rate this article



del.icio.us
Digg