ഒടുവില്‍ റോബീഞ്ഞോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍
ലണ്ടന്‍: റയല്‍ മാഡ്രിഡില്‍ നിന്ന് ചെല്‍സിയിലേയ്ക്ക് ചേക്കേറാന്‍ ശ്രമിച്ച ബ്രസീലിയന്‍ താരം റോബീഞ്ഞോ ഒടുവില്‍ എത്തിപ്പെട്ടത് മാഞ്ചസ്റ്റര്‍ സിറ്റിയില്‍.മാറ്റക്കച്ചവടത്തില്‍ ബ്രിട്ടനിലെ റെക്കോഡ് വിലയായ 32.5 ദശലക്ഷം ഡോളര്‍ തുകയ്ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി റോബീഞ്ഞോയെ വലവീശിപ്പിടിച്ചത്. റോബീഞ്ഞോയുമായി നാലു വര്‍ഷക്കരാറിലാണ് സിറ്റി ഏര്‍പ്പെട്ടിരിക്കുന്നത്.റോബീഞ്ഞോയെപ്പോലൊരു മികച്ച കളിക്കാരനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് അതീവസന്തോഷകരമാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റി ഉടമ മാര്‍ക്ക് ഹൂജെസ് ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അഭിപ്രായപ്പെട്ടു.
മാറ്റക്കച്ചവടത്തിലെ അവസാനദിനത്തിലാണ് റൊബീഞ്ഞോയെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് ക്ലബ്ബ് ഏറ്റെടുത്തശേഷമുള്ള ആദ്യ കരാറാണിത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ശ്രദ്ധേയ ടീമാക്കുകയെന്നതാണ് ലക്ഷ്യം. ലോകത്തിലെ മികച്ച താരങ്ങളിലൊരാളാണ് റൊബീഞ്ഞോ.അദ്ദേഹത്തിന്റെ വരവ് ടീമിന് കൂടുതല്‍ കരുത്തേകും ഹൂജസ് വിശദീകരിച്ചു.ക്ലബ്ബിനായി റൊബീഞ്ഞോ ആത്മാര്‍ത്ഥമായി കളിച്ചിരുന്നില്ലെന്ന് റയല്‍ പ്രസിഡന്റ് റോമന്‍ കാല്‍ഡറോണ്‍ കുറ്റപ്പെടുത്തി. റൊബീഞ്ഞോയെ ഒഴിവാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റാനോ റൊണാള്‍ഡോയെ ഉള്‍പ്പെടുത്താന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു.
റേഗന്‍ വ്യക്തമാക്കി.പണത്തിനല്ല പ്രധാന്യം നല്‍കുന്നത്. കായിക മികവിനാണ്. ക്ലബ്ബിനായി കളിക്കാന്‍ താല്‍പര്യമില്ലാതതിനാലാണ് താരത്തെ കൈമാറിയത്.റൊബീഞ്ഞോ മികച്ച താരം തന്നെയാണ്. എന്നാല്‍ കായിക കഴിവുമാത്രമല്ല മാനുഷിക സ്വഭാവം ഉള്‍ക്കൊണ്ടു കൊണ്ടാണ് താരത്തെ വിട്ടുകൊടുത്തത്. റോമന്‍ കാല്‍ഡ്രന്‍ വിശദീകരിച്ചു.
എല്ലാ താരങ്ങള്‍ക്കും റയല്‍ തുല്യപ്രാധാന്യം നല്‍കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
എല്ലായ്പ്പോഴും താന്‍ റോബീഞ്ഞോയോട് സംസാരിച്ചു. എന്നാല്‍ സ്പെയിനിലേയ്ക്ക് തിരികെ പോകണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. റോമന്‍ പറഞ്ഞു. ചെല്‍സിയിലേയ്ക്ക് പോകാന്‍ റൊബീഞ്ഞോ നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ റയലിന്റെ കടുംപിടുത്തം മൂലം താരത്തിന് അവസരം നഷ്ടപ്പെടുകയായിരുന്നു. 2007 കോപ്പ അമേരിക്കയില്‍ റൊബീഞ്ഞോയുടെ ആറ് ഗോള്‍മികവില്‍ ബ്രസീല്‍ കപ്പ് സ്വന്തമാക്കിയിരുന്നു. അതേസമയം 26കാരനായ റൊബീഞ്ഞോ മാഞ്ചസ്റ്റര്‍ സിറ്റിയിലേയ്ക്ക് പോകുമ്പോള്‍ ദിമിത്യര്‍ ബര്‍ബറ്റോവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തും. ടോട്ടന്‍ഹാമില്‍ നിന്ന് 30.75 ദശലക്ഷം പൗണ്ട് പ്രതിഫലം നല്‍കിയാണ് 27കാരനായ ബെര്‍ബറ്റോവിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്.
Rate this article



del.icio.us
Digg