സൈമണ്ട്സ് മന:ശാസ്ത്രജ്ഞന്റെ സഹായം തേടുന്നു
മെല്‍ബണ്‍: വിവാദതോഴന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്സ് മനശാസ്ത്രജ്ഞന്റെ സഹായം തേടുന്നു. നിര്‍ബന്ധിത ടീം മീറ്റിംഗില്‍ പങ്കെടുക്കാതെ മീന്‍പിടിക്കാന്‍ പോയതിന് ടീമില്‍ നിന്നും പുറത്താക്കപ്പെട്ട സൈമണ്ട്സ് തനിക്ക് മനശാസ്ത്രജ്ഞന്റെ സഹായം വേണമെന്ന് ആവശ്യമുയര്‍ത്തി.പെരുമാറ്റ ദൂഷ്യത്തിന് പലവട്ടം ശിക്ഷിക്കപ്പെട്ട സൈമണ്ട്സ് അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.സൈമണ്ട്സിന് കൗണ്‍സിലിംഗ് നല്‍കി ടീമിലേയ്ക്ക് തിരിച്ചെടുക്കുന്നതിനെ നിലവിലെ നായകനായ മൈക്കല്‍ ക്ലാര്‍ക്കടക്കമുള്ള താരങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.എന്നാല്‍ കുറേ നാളുകളായി സൈമണ്ട്സ് മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ട് കഴിയുകയായിരുന്നുവെന്ന് ഓസിസ് താരങ്ങള്‍ പറയുന്നു.
മാനസിക സമ്മര്‍ദ്ദം സൈമണ്ട്സിനെ വല്ലാതെ അലച്ചിരുന്നുവെന്ന് സഹതാരം കാമറൂണ്‍ വൈറ്റ് അഭിപ്രായപ്പെട്ടു. അതേസമയം സൈമണ്ട്സിന്റെ ടീമിനോടുള്ള പ്രതിബദ്ധത വരെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.ടീമിനോട് ഒരു പ്രതിബദ്ധതയുമില്ലാത്ത കളിക്കാരനാണ് സൈമണ്ട്സ് എന്ന് സഹതാരവും സ്റ്റാന്‍ഡിംഗ് നായകനുമായ മൈക്കല്‍ ക്ലാര്‍ക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാനസിക സമ്മര്‍ദ്ദം സൈമണ്ട്സിനെ ഗ്രൗണ്ടിലെ പ്രകടനത്തെയും ബാധിച്ചിരുന്നതായും താരങ്ങള്‍ പറയുന്നുണ്ട്.
Rate this article



del.icio.us
Digg