ചെല്‍സിയിലേക്ക് കുടിയേറാന്‍ റൊബീഞ്ഞോ
മാഡ്രിഡ്: റയല്‍ മാഡ്രിഡില്‍ നിന്ന് വീണ്ടും ചെല്‍സിയിലേക്ക് പോകാന്‍ ബ്രസീലിയന്‍ താരം റൊബീഞ്ഞോന് താല്‍പര്യം.റയിലിന്റ ഡിപ്പോര്‍ട്ടീവോ കൊറുണയുമായുള്ള കളിയില്‍ നിന്നും റൊബീഞ്ഞോ വിട്ടുനിന്നിരുന്നു. റൊബിഞ്ഞോയുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതുവരെ മാഡ്രിഡിനെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ലെന്ന് കോച്ച് സേണ്ഡ് ഷസ്റ്റര്‍ പറഞ്ഞു.റയല്‍ മാഡ്രിഡുമായി ഇക്കാര്യം സംബന്ധിച്ച് ചെല്‍സി അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും റൊബീഞ്ഞോയെ വിട്ടുകൊടുക്കാന്‍ റയല്‍ വിസമ്മതിക്കുകയായിരുന്നു.റൊബീഞ്ഞോ വീണ്ടും ചെല്‍സിയിലേക്കു പോകാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചതോടെ റയലിന് തലവേദനയേറും.
Rate this article



del.icio.us
Digg