Home | കായികം | ഒളിമ്പിക്സില്‍ ക്രിക്കറ്റ്‌ ഗുണം ചെയ്യുമെന്ന്‌ ക്രിക്കറ്റ്‌ ഓസ്ട്രേലിയ

ഒളിമ്പിക്സില്‍ ക്രിക്കറ്റ്‌ ഗുണം ചെയ്യുമെന്ന്‌ ക്രിക്കറ്റ്‌ ഓസ്ട്രേലിയ

Font size: Decrease font Enlarge font
image

സിഡ്നി: ഒളിമ്പിക്സില്‍ ക്രിക്കറ്റ്‌ ഉള്‍പ്പെടുത്തിയാല്‍ ഇരു ഗൈയിമിനും ഒരു പോലെ ഗുണം ചെയ്യുമെന്ന്‌ ക്രിക്കറ്റ്‌ ഓസ്ട്രേലിയ.ക്രിക്കറ്റ്‌ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒളിമ്പിക്സിന്‌ കൂടുതല്‍ പ്രചാരം വര്‍ദ്ധിക്കും. അതുപോലെ ഇത്‌ ചൈനയിലും അമേരിക്കന്‍ ഐക്യനാടുകളിലും ക്രിക്കറ്റിന്റെ പ്രചാരം കൂടുവാന്‍ സഹായകമാകുകയും ചെയ്യും.

ക്രിക്കറ്റ്‌ ഓസ്ട്രേലിയ വക്താവ്‌ പീറ്റര്‍ യാങ്ങ്‌ അഭിപ്രായപ്പെട്ടു. ലോക ജനസംഖ്യ അനുപാതം കൂടുതലുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ക്രിക്കറ്റിനാണ്‌ ആരാധകര്‍ ഏറെയുള്ളത്‌. ഒളിമ്പിക്സില്‍ ക്രിക്കറ്റ്‌ കൂടി ഉള്‍പ്പെടുത്തുന്നത്‌ ചാനലുകള്‍ക്ക്‌ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സ്‌ ഇനങ്ങളില്‍ ക്രിക്കറ്റ്‌ ഉള്‍പ്പെടുത്തുന്നതിനെ താരങ്ങള്‍ അനുകൂലിക്കുന്നതും അനുകൂല സാഹചര്യമാണെന്ന്‌ പീറ്റര്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ നായകന്‍ റിക്കിപോണ്ടിംഗ്‌ മുന്‍ താരം ആദംഗില്‍ക്രിസ്റ്റ്‌ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവോ എന്നീ താരങ്ങള്‍ ഇതിനെ അനുകൂലിച്ചിരുന്നു. ക്രിക്കറ്റ്‌ ഒളിമ്പിക്സിന്റെ ഭാഗമാക്കണമെന്ന്‌ നേരത്തെ ഇംഗ്ലണ്ട്‌ വെയില്‍സ്‌, ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡുകള്‍ ആവശ്യപ്പെട്ടിരുന്നു. ഒളിമ്പിക്സ്‌ അന്താരാഷ്ട്ര കമ്മറ്റി 2013 ചേരുമ്പോള്‍ ഇതിന്‌ തീരുമാനമാകണമെന്ന്‌ കരുതുന്നതായി ക്രിക്കറ്റ്‌ ഓസ്ട്രേലിയ തലവന്‍ ജെയിംസ്‌ സതര്‍ലാന്റ്‌ അറിയിച്ചു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0