ലോക വനിതാ ചെസ് : ഹംപി മൂന്നാം റൗണ്ടില്‍
നാല്‍ചിക്: ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ കൊനേരു ഹംപി മൂന്നാം റൗണ്ടില്‍. ഈജിപ്ഷ്യന്‍ താരം യോര്‍ഷ അലാ ഇല്‍ ദിനെയാണ് ഹംപി പരാജയപ്പെടുത്തിയത്. അതേസമയം ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ താനിയ ഷക്ദേവ് നിഷ മോഹോത എന്നിവര്‍ പുറത്തായി.ചൈനയുടെ താന്‍ സോജിയോടാണ് താനിയ പരാജയപ്പെട്ടത്. നിഷ മഹോതയെ നെഡെസ്ത കോസിന്‍സേവയും തോല്‍പ്പിച്ചു. ലോക വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഡി ഹരിക അടുത്ത റൗണ്ടില്‍ കടന്നു. റഷ്യയുടെ വെരാ നെബോള്‍ഡിനയെയാണ് ഹരിക പരാജയപ്പെടുത്തിയത്.
Rate this article



del.icio.us
Digg