Veekshanam Malayalam News Daily: ഫോം വീണ്ടെടുക്കാന്‍ ഗാംഗുലി അധ്വാനിക്കുന്നു ഫോം വീണ്ടെടുക്കാന്‍ ഗാംഗുലി അധ്വാനിക്കുന്നു ================================================================================ admin on 31 August, 2008 11:36:00 കൊല് ക്കത്ത: ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് മുന് ഇന്ത്യന് നായകന് സൗരവ് ഗാംഗുലി. ലങ്കന് പര്യനടത്തില് നിറം മങ്ങിയ പ്രകടനം കാഴ്ച്ചവച്ച ഗാംഗുലി മികച്ച തിരിച്ചു വരവിനൊരുങ്ങുകയാണ് . കൊല് ക്കത്തയിലെ ഈഡന് ഗാര് ഡനില് ഇതിനായി കടുത്ത പരിശീലനത്തിലാണ് ഗാംഗുലി.അടുത്ത മാസമാണ് ഓസ്ട്രേലിയയുടെ ഇന്ത്യന് പര്യടനം. ലണ്ടനിലെ പുതിയ വീട്ടിലായിരുന്ന ഗാംഗുലി പരിശീലനങ്ങള് ക്കായി ശനിയാഴ്ചയാണ് ഇന്ത്യയിലെത്തിയത് . തന്റെ പരിശീലകനായ ചിന് മോയി റോയിയോടും കൊല് ക്കത്ത യുവതാരങ്ങളോടുമൊപ്പം പുലര് ച്ചെ മുതല് ഈഡന് ഗാര് ഡനില് ഗാംഗുലി കടുത്ത പരിശീലനമാണ് നടത്തുന്നത് . അടുത്ത് 15 ദിവസത്തോളം ശാരീരിക പരിശീലനവും തുടര് ന്ന് നെറ്റ് പ്രാക്ടീസും നടത്തുമെന്ന് ഗാംഗുലി പറഞ്ഞു. അമിത ശരീരഭാരം കുറയ്ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. പിന്നീട് പടിപടിയായി ബാറ്റിങ് താളം കണ്ടെത്തുവാന് കഴിയുമെന്ന് കരുതുന്നതായും ഗാംഗുലി അഭിപ്രായപ്പെട്ടതായി പരിശീലകന് റോയി അറിയിച്ചു. ലങ്കന് പര്യടനത്തിലുണ്ടായ പിഴവുകള് പരിഹരിച്ച് ബാറ്റിങ്ങില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിച്ച് ടെസ്റ്റില് മികച്ച തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് ഗാംഗുലി.