ചാമ്പ്യന്‍സ് ട്രോഫി:നിരാശാജനകമെന്ന് പാക്ക് കോച്ച്
കറാച്ചി: ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ചില ടീമുകളുടെ തീരുമാനത്തെത്തുടര്‍ന്ന് ടൂര്‍ണമെന്റ് നീട്ടിവെച്ചത് തികച്ചും നിരാശാജനകമാണെന്ന് മുന്‍ ഓസീസ് താരവും പാക്കിസ്ഥാന്‍ കോച്ചുമായ ജെഫ് ലോസണ്‍.ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുവാന്‍ വേണ്ടി ടീമുകളില്‍ സമ്മര്‍ദ്ദം ചെലുത്താനായി ലോഡണെ ഐസിസി ന്യൂസിലാന്റിലേക്കും, ഓസ്ട്രേലിയയിലേക്കും അയച്ചിരുന്നു എന്നാല്‍ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
ടൂര്‍ണമെന്റ് നീട്ടിവെച്ച നടപടി വളരെ ദുഃഖകരമാണ്. സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ലോസണ്‍ പറഞ്ഞു. ചാമ്പ്യന്‍സ്ട്രോഫി നീട്ടിവെച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയില്‍ ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റ് നടത്താന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുന്നുണ്ട്. ഇതിനു മുന്നോടിയായി ടീമിലെ കളിക്കാരുടെ ഫിറ്റ്നസ് പരിശോധിക്കുവാനായി ചില പരിശീലന മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ലോസണ്‍ പറഞ്ഞു.
Rate this article



del.icio.us
Digg