Home | കായികം | വിജേണ്ടര്‍ ബജാജ്‌ അലയന്‍സിന്റെ ബ്രാന്‍ഡ്‌ അമ്പാസഡര്‍

വിജേണ്ടര്‍ ബജാജ്‌ അലയന്‍സിന്റെ ബ്രാന്‍ഡ്‌ അമ്പാസഡര്‍

Font size: Decrease font Enlarge font
image

ന്യൂഡല്‍ഹി: ഒളിമ്പിക്സ്‌ വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ ബോക്സര്‍ വിജേണ്ടര്‍ കുമാര്‍ ഇനി ബജാജ്‌ അലയന്‍സിന്റെ ബ്രാന്‍ഡ്‌ അമ്പാസഡര്‍.ബജാജ്‌ അലയന്‍സുപോലുള്ള വലിയ കമ്പനിയെ പ്രതിനിധീകരിക്കുന്നതില്‍ സന്തോഷമുണ്ട്‌. കമ്പനിക്കായി തന്റെ കഴിവിനനുസരിച്ച്‌ പ്രവര്‍ത്തിക്കും വിജേണ്ടര്‍ വ്യക്തമാക്കി.മദ്യ-സിഗരറ്റ്‌ കമ്പനികളുമായി കരാറിലേര്‍പ്പെടില്ലെന്ന്‌ വിജേണ്ടര്‍ അറിയിച്ചു.

ഉത്പന്നത്തിലേക്ക്‌ ജനങ്ങളെ ആകര്‍ഷിക്കുകയാണ്‌ തന്റെ കടമ. യുവാക്കളെയാണ്‌ താന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും വിജേണ്ടര്‍ പറയുന്നു.ബജാജ്‌ അലയന്‍സ്‌ ഒരു ഇന്‍ഷുറന്‍സ്‌ കമ്പനിയാണ്‌. ബോക്സിങ്‌ ഒരു അപകടകരമായ മല്‍സര ഇനവും. ഇതിന്‌ സുരക്ഷ ആവശ്യമാണ്‌.അതിനാല്‍ എന്തുകൊണ്ടും കമ്പനിയെ പ്രതിനിധീകരിക്കാന്‍ യോഗ്യന്‍ വിജേണ്ടര്‍ ആണെന്ന്‌ കമ്പനി മാര്‍ക്കറ്റിങ്‌ കോര്‍പ്പറേറ്റ്‌ കമ്യൂണിക്കേറ്റ്‌ തലവന്‍ അക്ഷയ്‌ മഹ്രോത്ര അറിയിച്ചു.കായിക രംഗത്തെ വിജേണ്ടറിന്റെ നിശ്ചയദാര്‍ഢ്യവും കഴിവും കമ്പനിയുടെ വിജയത്തിനും മുന്നേറ്റത്തിനും വഴിയൊരുക്കുമെന്നും മഹ്രോത്ര പറഞ്ഞു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0