കേരളത്തിലെ ജനങ്ങളുടെ പ്രധാന ഭക്ഷണമാണ് അരി ഭക്ഷണം. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അരിക്ക് അഭൂതപൂര്‍വ്വമായ വിലക്കയറ്റവും ക്ഷാമവും കേരള ജനങ്ങള്‍ അനുഭവിക്കുന്നു. ഇന്ന് കേരളത്തിലെ റേഷന്‍ കടകള്‍ അരിയില്ലാ കടകളായി മാറിയിരിക്കുന്നു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ
റഷ്യന്‍ സൈനികാക്രമണത്തില്‍ ജോര്‍ജിയയില്‍ രണ്ടായിരംപേര്‍ മരിച്ചതായും കെട്ടിടങ്ങള്‍ തീപിടിച്ചു നശിക്കുന്നതായും മാധ്യമ സിന്‍ഡിക്കേറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അമേരിക്കയും ബ്രിട്ടനും ബോംബിട്ടാല്‍ ജനങ്ങള്‍ മരിക്കുമെന്നല്ലാതെ, റഷ്യയും ചൈനയും ബോംബിട്ടാല്‍ ആരും മരിക്കുമെന്ന് അധിനിവേശത്തിനും മുതലാളിത്തത്തിനും എതിരെ ...
അതിരൂക്ഷമായ വിലക്കയറ്റവും ഭീമമായ ബസ് ചാര്‍ജ് വര്‍ദ്ധനവും മൂലം പാവങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ മന്ത്രിമാരുടെയും എം.എല്‍.എ.മാരുടെയും ശമ്പളവും യാത്രപ്പടിയും കുത്തനെ കൂട്ടിയ എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ നടപടി പകല്‍ക്കൊള്ളയാണ്.പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഭരണരംഗത്തെ ധൂര്‍ത്തിനേയും ചെലവുചുരുക്കലിന്റെ ആവശ്യകതയേയുംകുറിച്ച് ദിവസവും പത്രസമ്മേളനം നടത്തിയിരുന്ന ...
കര്‍ണാടകയില്‍ കഴിഞ്ഞിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ നാലാള്‍ അറിഞ്ഞതും ഇന്ത്യന്‍ പാര്‍ലമെന്റിലെത്തിയതുമൊക്കെ കേരളഘടകം മുസ്ലിം ലീഗിന്റെ ചെലവിലായിരുന്നു എന്നറിയാത്തവര്‍ ആരും ഉണ്ടായിരുന്നില്ല.നിര്‍ണ്ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ തിരിഞ്ഞുകുത്തിയ സേട്ട്ജി സിപിഎമ്മുകാര്‍ക്ക് ഏറെ പ്രിയങ്കരനായി തീര്‍ന്നു. സേട്ടുജി ...
രാവിലെ മുതല്‍ ഉരുട്ടി ഉരുട്ടി മലമുകളില്‍ എത്തിച്ച കല്ല് താഴേക്ക് ഇട്ട് നിമിഷനേരംകൊണ്ട് താഴ്‌വാരത്ത് എത്തി 'അനങ്ങാതെ'കിടക്കുന്ന കാഴ്ചകണ്ട് നാറാണത്ത് ഭ്രാന്തന്‍ പൊട്ടിച്ചിരിച്ചതും സി.പി.എമ്മിന്റെ ഇന്നത്തെ കുട്ടിക്കളിയും ഒന്നു തന്നെയല്ലേ?ബി.ജെ.പിയെ ഭയന്നാണ് കോണ്‍ഗ്രസ്സിനെ സഹായിക്കുന്നതെന്ന് ...
വര്‍ഷംതോറും ആലപ്പുഴയില്‍ നടത്തുന്ന നെഹ്രുട്രോഫി ജലോത്സവത്തിന്റെ ടിക്കറ്റ് വില കുത്തനെ ഉയര്‍ത്തിയത് മൂലം സാധാരണക്കാര്‍ക്ക് വള്ളംകളി കാണുക അസാദ്ധ്യമാണ്.നിരക്കുകള്‍ കുറച്ച് ഓരോ വര്‍ഷവും അന്‍പത് ലക്ഷം രൂപമുടക്കി താത്ക്കാലിക മുളപ്പന്തല്‍ ഗാലറിയാക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. ...
മാന്‍പേട കുളംകലക്കി എന്നാക്രോശിച്ചാണ് ചെന്നായ അതിനെ ആക്രമിച്ച് തന്റെ ഇരയാക്കിയത്.അത്തരം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് അമേരിക്ക ഇറാഖും അഫ്ഗാനും ആക്രമിച്ചതും ഇറാനെ ആക്രമിക്കാനൊരുങ്ങുന്നതും. കേരളം അരിച്ചുപെറുക്കിയാല്‍ കിട്ടുന്ന വിരലില്‍ എണ്ണാവുന്ന 'മിശ്ര വിവാഹിതരെ' ചൂണ്ടിക്കാട്ടിയാണ് ...
എല്ലാം നഷ്ടപ്പെടാനാണ് എന്നും കേരളത്തിന്റെ തലയിലെഴുത്ത്.മേഖലാ റെയില്‍വെയും എയര്‍ കേരളയും തുടങ്ങിയിടത്തുതന്നെ.വിഴിഞ്ഞം തുറമുഖപദ്ധതി കോടതിയില്‍.പ്രത്യേക സാമ്പത്തിക മേഖലയില്‍ ഇളവുകള്‍ ലഭിക്കുന്നതിനാല്‍ ഇനിയും കൂടുതല്‍ വ്യവസായങ്ങള്‍ ആരംഭിക്കണം. ഇന്ത്യന്‍ ഐ.ടി. രംഗത്ത് 340സെസുകളുണ്ട്. കേരളത്തില്‍ 17സെസുകള്‍ ...
ബസ് ചാര്‍ജ്ജ് കൂട്ടിയതിനെ പൂര്‍ണ്ണമായി അനുകൂലിക്കാനാവില്ലെങ്കിലും, കെ.എസ്.ആര്‍.ടി.സി.യ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലായിരുന്നു എന്നതാണ് സത്യം.ഇന്ധനവില വര്‍ദ്ധനയോടെ സകലതിന്റേയും വിലകൂടി.അധികം കഴിയാതെ,ഓട്ടോറിക്ഷ,ടാക്സി എന്നിവയുടേയും ചാര്‍ജ്ജ് കൂട്ടാതെ നിവൃത്തിയില്ല. എന്നാല്‍ ഫെയര്‍സ്റ്റേജ് നിര്‍ണ്ണയിക്കാതെയുള്ള ചാര്‍ജ്ജ് വര്‍ദ്ധന അംഗീകരിക്കാനാവില്ല. കിലോമീറ്ററിന് ...
ലൈസന്‍സില്ലാത്തവര്‍ വാഹനമോടിക്കുന്നത് ഈയിടെയായി കൂടിവരികയാണ്.കേന്ദ്രമന്ത്രി രേണുകാ ചൗധരി,മൈനര്‍മാര്‍ വണ്ടിയോടിച്ചാല്‍ മാതാപിതാക്കളെ ശിക്ഷിക്കുമെന്നു പ്രസ്താവിച്ചെങ്കിലും അതൊന്നും നടക്കുന്ന കാര്യമല്ല.ലേണേഴ്സ് ലൈസന്‍സുള്ളവര്‍പോലും, വണ്ടിയോടിക്കുമ്പോള്‍ 'എല്‍' ബോര്‍ഡ് വയ്ക്കണമെന്നും ലൈസന്‍സുള്ളയാള്‍ കൂടെയുണ്ടാകണമെന്നും,മറ്റും നിയമമുണ്ടെങ്കിലും പലര്‍ക്കും 'എല്‍'ബോര്‍ഡ് വയ്ക്കുന്നത് അലര്‍ജിയും ...
തിരുവനന്തപുരം,പാലക്കാട് ഡിവിഷനുകളും മംഗലാപുരവും സംയോജിപ്പിച്ച് കേരളത്തില്‍ വെസ്റ്റ് കോസ്റ്റ് എന്ന മേഖലാ റെയില്‍വെ ഷൊര്‍ണൂരില്‍ തുടങ്ങണം.കോച്ച് ഫാക്ടറിക്ക് സ്ഥലമെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ നടപടിയായിട്ടില്ല.റെയില്‍ വികസനം മുന്‍കൂട്ടി കണ്ട് കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടപ്പെടുത്തരുത്. ...
വിവാദങ്ങളും സംഘടനാരൂപീകരണങ്ങളും ഒക്കെയായി മലയാള സിനിമ എന്നും പ്രതിസന്ധിയിലാണ്.നല്ല കഥയില്ല,നല്ല സിനിമകളും ഇല്ല.തിയേറ്ററുകളില്‍ ചെന്നൈയിലെ തിയേറ്ററുകള്‍ക്കു പിന്നിലാണ് നമ്മള്‍.മലയാള സിനിമാനിര്‍മ്മാണം കേരളത്തിലേക്ക് മടങ്ങി വരണം. വെറും അനുകരണ സിനിമകള്‍ നമുക്ക് വേണ്ട.സൂപ്പര്‍ സ്റ്റാറുകളെ ഒഴിവാക്കി ...
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആന പരിപാലന ചട്ടം നടപ്പാക്കുന്നതോടൊപ്പം ആനകള്‍ക്കും ആനക്കാര്‍ക്കും പരിശീലനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കണം.പാപ്പാന്മാര്‍ ആനകളെ പീഡിപ്പിക്കരുത്.ആനകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.ഉത്സവത്തിന് ആനയുടെ എണ്ണം കുറയ്ക്കുകയും അനുസരണയില്ലാത്ത ആനകളെ എഴുന്നള്ളിക്കാന്‍ ...
മാതാ അമൃതാനന്ദമയിയെ വിമര്‍ശിച്ച സുകുമാര്‍ അഴീക്കോടിനെ ബഹിഷ്കരിക്കണമെന്ന് ധീവരസഭ ആവശ്യപ്പെടുന്നു.തെറ്റു ചെയുന്നവരെ ശിക്ഷിക്കാനും പോലീസും കോടതികളും നാട്ടിലുണ്ട്. ആ നിലയ്ക്ക് എല്ലാ സന്യാസിമാരെയും അടച്ചാക്ഷേപിക്കുന്ന പ്രവണത നിര്‍ത്തലാക്കണം.അമ്മ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളുടെ അമ്മയാണ്.ആത്മീയനേതാവാണ്.അമ്മയെ ആക്ഷേപിക്കാന്‍ ...
വാഹനപരിശോധനയിലൂടെയും മറ്റും പോലീസുകാര്‍ ജനങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതായി ധാരാളം പരാതികള്‍ ഉള്ളതിനാല്‍, സര്‍ക്കാര്‍ നേരിട്ടിടപെട്ട് ഈ പകല്‍കൊള്ള അവസാനിപ്പിക്കണം. ഒരു പോലീസുകാരനും പണം നേരിട്ട് വാങ്ങരുത്. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ്, മൊബെയില്‍ ഫോണ്‍, ...
സല്‍മാന്‍ റുഷ്ദിയെയും തസ്ലിമാ നസ്‌റിനെയും വീര നായകന്മാരാക്കി കൊണ്ടുനടത്താന്‍ ബി.ജെ.പി.യെക്കാള്‍ ആവേശം കാണിച്ച സഖാക്കളെ തിരിച്ചറിയാത്ത, കമ്യൂണിസ്റ്റുകള്‍ക്ക് വേണ്ടി വാദിക്കുന്ന മുസ്ലിം നാമധാരികള്‍ക്ക് തിരിച്ചറിവുണ്ടാവാന്‍ വേണ്ടിയാണ് നന്ദിഗ്രാം സംഭവവും അവിടെ നിന്നുള്ള സി.പി.എം.നിഷ്ക്കാസനവുമെല്ലാം ഉണ്ടായിരിക്കുന്നത്.എല്‍.ഡി.എഫ്. ...
സ്ത്രീകളെ മാനഭംഗം ചെയ്യുന്നത് യുദ്ധക്കുറ്റമാക്കിക്കൊണ്ട് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയിരിക്കുന്നു.പല രാജ്യങ്ങളും ഇതിനെ ശ്ലാഘിക്കുകയും,അമേരിക്കയുടെ കോണ്ടലിസ റൈസ് ഇത് ഒരു നാഴികക്കല്ലാണെന്ന് അവകാശപ്പെടുകയും ചെയ്തു.എന്നാല്‍ ഏറ്റവുമധികം യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്ന രാജ്യം അമേരിക്കയാണ്.ഏറ്റവുമധികം കടന്നുകയറ്റങ്ങളും യുദ്ധമുണ്ടാക്കുന്ന രാജ്യങ്ങളില്‍ ...
പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവോടെ ബസ് ചാര്‍ജ്ജ് കൂട്ടി. ബസുടമകള്‍ അനിശ്ചിതകാല സമരവും ആഹ്വാനം ചെയ്ത സ്ഥിതിക്ക് ഗതാഗതമന്ത്രി, തന്റെ പരിധിയിലല്ല, എല്‍.ഡി.എഫ്. ആണ് ചാര്‍ജ്ജ് വര്‍ദ്ധന തീരുമാനിക്കേണ്ടതെന്നു പറഞ്ഞ് കയ്യൊഴിഞ്ഞത് ശരിയായില്ല.സ്പെയര്‍പാര്‍ട്ടുകളുടെ വിലവര്‍ദ്ധനവും ...
വേമ്പനാട്ട് കായലിന്റെ നിലനില്‍പിനും വികസനത്തിനും വേണ്ടി വേമ്പനാട്ട് ഡവലപ്പ്മെന്റ് അതോറിറ്റി രൂപീകരിക്കണം.കുട്ടനാട് പാക്കേജിന് ജലവിഭവ വകുപ്പ് തടസം നില്‍ക്കുന്നത് കേരളത്തിന് തീരാനഷ്ടമാകും. ...
പ്രധാനമന്ത്രി പൂര്‍ണ്ണപരാജയമാണെന്നും വികസനത്തെ തടസ്സപ്പെടുത്തുന്നുവെന്നുമുള്ള ബുദ്ധദേവ് ഭട്ടാചാര്യയുടെ ആക്ഷേപങ്ങള്‍ അര്‍ത്ഥശൂന്യമാണ്. കേന്ദ്രസര്‍ക്കാര്‍ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത്ര ശ്രമിക്കുമ്പോള്‍ സിംഗൂരിലും നന്ദിഗ്രാമിലും പ്രശ്നങ്ങള്‍ വിട്ടൊഴിയാതെ തുടരുകയാണ്. ജനങ്ങളുടെ പ്രതിഷേധം അവഗണിച്ചുകൊണ്ട് രണ്ടിടത്തും കുത്തകമുതലാളിക്ക് പരവതാനി വിരിച്ച് ...
മന്ത്രിമാരുടെ കാവലിന് 400പോലീസുകാരെന്ന് മാധ്യമങ്ങള്‍.അത്രയൊന്നുമില്ലായെന്നും മാധ്യമസൃഷ്ടിയാന്‍ന്മ് മന്ത്രി.ജനങ്ങളുടെ,ജനങ്ങളാല്‍,ജനങ്ങള്‍ക്കുവേണ്ടി ഭരിക്കുവാന്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഇടയില്‍ നിന്നും മന്ത്രിമാരാകുന്നവര്‍ക്ക് ജനങ്ങളെ വിശ്വാസമില്ലാതാകുന്നു.ജനങ്ങള്‍ക്ക് മന്ത്രിമാരേയും വിശ്വാസമില്ലാതാകുന്നു എന്നതല്ലെ ഇത് തെളിയിക്കുന്നത്.ചില യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ജനങ്ങളുടെ മന്ത്രിമാര്‍ ബസിലും സൈക്കിളിലും മന്ത്രിമന്ദിരങ്ങളില്‍ ...
സര്‍ക്കാരിന്റെ സെക്രട്ടറിയെ സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ തള്ളിപ്പറയുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യ സംഭവമാണെന്ന് തോന്നുന്നു. ഗോള്‍ഫ് ക്ലബ് കേസില്‍ അതാണ് സംഭവിച്ചത്. ക്ലബ് ഏറ്റെടുക്കുവാനുള്ള മന്ത്രിസഭയുടെ തീരുമാനം റവന്യുമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് നടപ്പാക്കിയതാണോ റവന്യു ...
പാഠപുസ്തകവിവാദം ആളിപ്പടരുന്നു.മതനിഷേധമോ കമ്യൂണിസ്റ്റ് ആശയപ്രചാരണമോ എല്ലാം നില്‍ക്കട്ടെ. ഒരു വിദ്യാര്‍ത്ഥിയെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതിയും മതവും ചേര്‍ക്കാതിരുന്നാല്‍ ആ കുട്ടി എസ്.എസ്.എല്‍.സി ബുക്കില്‍ ജാതി ചേര്‍ക്കേണ്ടി വരും.പട്ടികജാതി-വര്‍ഗ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ചും.പിന്നീട് ജാതി ചേര്‍ക്കണം എന്നു ...
സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ ആത്മാഭിമാനമുള്ള റവന്യു ഉദ്യോഗസ്ഥര്‍ ഭയക്കുന്ന അവസ്ഥയാണ് ഇന്ന് റവന്യുവകുപ്പില്‍ ഉള്ളത്.വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവിന്റെ ഉത്തരവുകള്‍ നിയമവിധേയമായി നടപ്പിലാക്കുകയെന്നതാണല്ലോ ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യം.നിയമത്തിന് നിരക്കാത്ത ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ ...
തൃപ്രയാറിലെ ശ്രീരാമക്ഷേത്രം കൊള്ളയടിച്ച സംഘം നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹങ്ങളാണ് മോഷ്ടിച്ചത്.അന്വേഷണത്തില്‍ രണ്ട് കാവല്‍ക്കാര്‍ ഉറങ്ങിയെന്നാണ് പോലീസിന്റെ നിഗമനം. തിടമ്പുകളും മറ്റും സ്ട്രോങ്ങ് റൂമില്‍ വച്ച് പൂട്ടാതിരുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ദേവസ്വത്തിന് ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല.വിമുക്തഭടന്മാരെ സെക്യൂരിറ്റി ...
ആലോചിക്കാതെ എന്തും പറയുന്ന വ്യക്തിയായിരിക്കുന്നു സുകുമാര്‍ അഴീക്കോട്.മാതാ അമൃതാനന്ദമയിക്കെതിരെ താന്‍ പറഞ്ഞിട്ട് എന്തുകൊണ്ട് നടപടി എടുത്തില്ലായെന്ന് ചോദിക്കുന്നു ഈ സാംസ്കാരിക നായകന്‍.വിമോചനസമരം തെറ്റായിരുന്നു എന്ന അഴീക്കോടിന്റെ വാദം ശരിയല്ല. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജനാധിപത്യം ...
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും ഇടത് പാര്‍ട്ടികളും ഹര്‍ത്താല്‍ ആചരിച്ചു!ഇതുകൊണ്ട് ആര്‍ക്ക് നേട്ടം?എന്ത് നേട്ടം?അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കൂടുതലായതുകൊണ്ടാണ് സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചത് എന്ന് പറയുന്നു.ഭരണത്തെ പിന്‍താങ്ങുന്ന ഇടത്പാര്‍ട്ടി ...
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കോ,ടാക്സ് അടയ്ക്കാനോ, മേറ്റ്ന്തെങ്കിലും ആവശ്യത്തിനോ കയറിയിറങ്ങുന്ന സാധാരണക്കാരനെ, ലോട്ടറി ടിക്കറ്റ്, കമ്യൂണല്‍ ഹാര്‍മണി സ്റ്റാമ്പ് മുതലായവ നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കുന്നത് സര്‍ക്കാറിന് ഭൂഷണമല്ല.വില്ലേജ് ഓഫീസില്‍ ടാക്സ് അടയ്ക്കാന്‍ ചെന്ന എനിക്ക് 20രൂപയുടെ ...
എ.പി.എല്‍. വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള 50 ലക്ഷം കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 10 കിലോ റേഷനരി 16 രൂപ വീതം കൊടുക്കാന്‍ തീരുമാനിച്ചതും, ബി.പി.എല്‍. വിഭാഗത്തിന് 25 കിലോ 3 രൂപക്ക് 20 ലക്ഷം കാര്‍ഡുടമകള്‍ക്ക് കൊടുക്കുന്നതും നല്ലതു ...
ട്രോളിങ്ങ് നിരോധനം മൂലം പട്ടിണിയിലായ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷനും ഓരോ കുടുംബത്തിനും ചുരുങ്ങിയത് 100 രൂപാവീതവും ചിലവിന് കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.ട്രോളിങ്ങ് നിരോധിച്ചതിനാല്‍ ജൂലായ് 31വരെ ഈ മത്സ്യത്തൊഴിലാളികള്‍ക്ക് മറ്റു ജീവിത മാര്‍ഗ്ഗങ്ങളൊന്നുമില്ല. ...