Veekshanam Malayalam News Daily: ഇനിയും വൈകരുത്‌ ഇനിയും വൈകരുത്‌ ================================================================================ admin on 19 June, 2008 10:45:00 എ.പി.എല് . വിഭാഗത്തില് പ്പെടുത്തിയിട്ടുള്ള 50 ലക്ഷം കാര് ഡുടമകള് ക്ക് പ്രതിമാസം 10 കിലോ റേഷനരി 16 രൂപ വീതം കൊടുക്കാന് തീരുമാനിച്ചതും, ബി.പി.എല് . വിഭാഗത്തിന് 25 കിലോ 3 രൂപക്ക് 20 ലക്ഷം കാര് ഡുടമകള് ക്ക് കൊടുക്കുന്നതും നല്ലതു തന്നെ.എന്നാല് ഈ അരി,സൂപ്പര് ഫൈന് പുഴുവരിക്കുന്ന അരിയാകരുത് .മറ്റാര് ക്കും വേണ്ടാത്ത തല്ലിപ്പൊളി അരി കേരള ജനതയെക്കൊണ്ട് തീറ്റിക്കാനായി,വില കുറച്ച് കൊടുക്കാന് ,ഇതൊരവസരമാക്കരുത് . കാര് ഡുടമകള് ക്ക് നല്ല അരി, വില കുറച്ച് എത്തിക്കേണ്ടത് സര് ക്കാരിന്റെ ചുമതലയാണ് .ഗോതമ്പ് ,പഞ്ചസാര,ഭക്ഷ്യ എണ്ണ എന്നിവയും.എ.പി.എല് /ബിപിഎല് വിഭാഗത്തില് പ്പെട്ടവര് ക്ക് വില വ്യത്യാസത്തില് ത്തന്നെ റേഷന് കടകള് വഴി എത്തിക്കണം.ലാമിനേറ്റ് ചെയ്ത, ഫോട്ടോ പതിച്ച റേഷന് കാര് ഡുകള് വിതരണം ചെയ്യുന്നത് ഇനിയും വൈകിക്കരുത് .