Home | കത്തുകള്‍ | ഇനിയും വൈകരുത്‌

ഇനിയും വൈകരുത്‌

Font size: Decrease font Enlarge font

എ.പി.എല്‍. വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള 50 ലക്ഷം കാര്‍ഡുടമകള്‍ക്ക്‌ പ്രതിമാസം 10 കിലോ റേഷനരി 16 രൂപ വീതം കൊടുക്കാന്‍ തീരുമാനിച്ചതും, ബി.പി.എല്‍. വിഭാഗത്തിന്‌ 25 കിലോ 3 രൂപക്ക്‌ 20 ലക്ഷം കാര്‍ഡുടമകള്‍ക്ക്‌ കൊടുക്കുന്നതും നല്ലതു തന്നെ.എന്നാല്‍ ഈ അരി,സൂപ്പര്‍ ഫൈന്‍ പുഴുവരിക്കുന്ന അരിയാകരുത്‌.മറ്റാര്‍ക്കും വേണ്ടാത്ത തല്ലിപ്പൊളി അരി കേരള ജനതയെക്കൊണ്ട്‌ തീറ്റിക്കാനായി,വില കുറച്ച്‌ കൊടുക്കാന്‍,ഇതൊരവസരമാക്കരുത്‌. കാര്‍ഡുടമകള്‍ക്ക്‌ നല്ല അരി, വില കുറച്ച്‌ എത്തിക്കേണ്ടത്‌ സര്‍ക്കാരിന്റെ ചുമതലയാണ്‌.ഗോതമ്പ്‌,പഞ്ചസാര,ഭക്ഷ്യ എണ്ണ എന്നിവയും.എ.പി.എല്‍/ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ വില വ്യത്യാസത്തില്‍ത്തന്നെ റേഷന്‍കടകള്‍ വഴി എത്തിക്കണം.ലാമിനേറ്റ്‌ ചെയ്ത, ഫോട്ടോ പതിച്ച റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്‌ ഇനിയും വൈകിക്കരുത്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0