Home | Latest News | പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും ഇന്ന്‌ ചെന്നൈയില്‍

പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും ഇന്ന്‌ ചെന്നൈയില്‍

Font size: Decrease font Enlarge font
image

ചെന്നൈ: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്ന്‌ ചെന്നൈയിലെത്തും. മദ്രാസ്‌ യൂണിവേഴ്സിറ്റിയുടെ 150 -ാ‍ം വാര്‍ഷികാഘോഷത്തിന്റെ സമാപനചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ്‌ ഇരുവരും എത്തുന്നത്‌. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കരുണാനിധിയും ചടങ്ങില്‍ പങ്കെടുക്കും. മൂന്നു നേതാക്കള്‍ക്കും സര്‍വകലാശാല ഓണററി ഡോക്ടറേറ്റ്‌ ബഹുമതികള്‍ സമ്മാനിക്കും. സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ ഇത്‌ രണ്ടാമതാണ്‌ ഒരു പ്രധാനമന്ത്രിയ്ക്ക്‌ ഡോക്ടറേറ്റ്‌ സമ്മാനിയ്ക്കുന്നത്‌. ജവാഹര്‍ലാല്‍ നെഹ്‌റുവാണ്‌ മദ്രാസ്‌ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ ആദ്യം ഡോക്ടറേറ്റ്‌ വാങ്ങുന്ന പ്രധാനമന്ത്രി. നൂറ്റന്‍പതാം വാര്‍ഷിക സ്മരണയ്ക്കായി സര്‍വകലാശാലയുടെ ചെപ്പോക്ക്‌, ഗിണ്ടി, തരമണി ക്യാംപസുകളില്‍ നിര്‍മ്മിക്കുന്ന മന്ദിരങ്ങളുടെ ഭാഗമായി ചെപ്പോക്കിലെ മന്ദിരത്തിന്‌ പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിക്കും.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0