ഒറീസ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്
ഭുവനേശ്വര്‍: കലാപബാധിത പ്രദേശമായ ഒറീസയിലെ കന്ദമാല്‍ ജില്ല സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലുമായി ഒറീസയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ്, പ്രതിപക്ഷ നേതാവ് ജെ.ബി പട്ട്നായിക്, പി.സി.സി പ്രസിഡന്റ് ജയ്ദീപ് ജേന, ഉപ നേതാവ് നരസിംഹ മിശ്ര എന്നിവര്‍ രാജ് ഭവനില്‍ ചര്‍ച്ച നടത്തി.കന്ദമാല്‍ ജില്ലയിലും പരിസര പ്രദേശങ്ങളിലും വി.എച്ച്.പി, ഭജ്‌റംഗ്ദള്‍, ആര്‍.എസ്.എസ് സംഘടനകളില്‍ പെട്ടവര്‍ ക്രൈസ്തവ ദേവാലയങ്ങള്‍ അടിച്ചു തകര്‍ക്കുകയും വീടുകള്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ നവീന്‍ പട്നായിക് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു.
അക്രമങ്ങളെ ഭയന്ന് ആയിരക്കണക്കിന് ആളുകള്‍ കാട്ടിനുള്ളില്‍ അഭയം തേടിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. ആയിരക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. ഈ അവസ്ഥ ദയനീയമാണെന്ന് കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചു.
ഒറീസ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് 5000 പേരുടെ പ്രതിഷേധ റാലി സംഘടിപ്പിക്കും. സെപ്തംബര്‍ ഒമ്പതിന് ബര്‍ഗഡി ജില്ലാ ആസ്ഥാനത്ത് സമാധാന റാലിയും പൊതുയോഗവും നടത്തും. കന്ദമാല്‍ ജില്ലയില്‍ മതസൗഹാര്‍ദ്ദ ജാഥകള്‍ നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. എട്ടിന് യൂത്ത് കോണ്‍ഗ്രസ് കരിദിനമാചരിക്കും. ഛത്രപരിക്ഷത്ത് പഠിപ്പുമുടക്കി നവീന്‍ പട്നായിക്കിന്റെ കോലം കത്തിക്കും. മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വനിതകളുടെ ഉപവാസവും നടക്കുമെന്ന് കൊടിക്കുന്നില്‍ അറിയിച്ചു.
Rate this article



del.icio.us
Digg