Home | ദേശീയം | പ്രധാനമന്ത്രി വിദേശത്തേക്ക്‌

പ്രധാനമന്ത്രി വിദേശത്തേക്ക്‌

Font size: Decrease font Enlarge font
image

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ പത്തുദിവസത്തെ വിദേശയാത്രയ്ക്കായി 22-ന്‌ പുറപ്പെടും. അമേരിക്ക, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലാണ്‌ അദ്ദേഹം സന്ദര്‍ശനം നടത്തുക.23-ന്‌ ന്യൂയോര്‍ക്കില്‍ ആരംഭിക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയുടെ 63-ാ‍ം സമ്മേളനത്തിലായിരിക്കും പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. ഇതിനുശേഷം വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം യു.എസ്‌ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ബുഷുമായി കൂടിക്കാഴ്ച നടത്തും. ഇന്‍ഡോ-യു.എസ്‌ ആണവകരാര്‍ സംബന്ധിച്ച്‌ ഇരുവരും ചര്‍ച്ചകള്‍ നടത്തുമെന്ന്‌ ഔദ്യോഗിക കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

വാഷിംഗ്ടണില്‍ നിന്ന്‌ ഫ്രഞ്ച്‌ നഗരമായ മര്‍സയിലേയ്ക്കാണ്‌ ഡോ. സിംഗ്‌ യാത്രയാവുക. ഇവിടെ 29-ന്‌ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസി, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്‌ ജോസി മാനുവല്‍ ദുര്യോ ബറോസോ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്‌. തുടര്‍ന്ന്‌ പാരിസിലെത്തി അദ്ദേഹം സര്‍കോസിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഒക്ടോബര്‍ ഒന്നിന്‌ അദ്ദേഹം നാട്ടിലേയ്ക്ക്‌ മടങ്ങും.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0