സിംഗൂരില്‍ നാനോയുടെ നിര്‍മാണം നിര്‍ത്തിവെച്ചു
കൊല്‍ക്കത്ത: സിംഗൂരിലെ നാനോ നിര്‍മ്മാണ ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ മോട്ടോഴ്സ് നിര്‍ത്തിവെച്ചു. നാനോ നിര്‍മ്മാണത്തിന് ബദല്‍ സംവിധാനങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.നിലവിലുള്ള സാഹചര്യത്തില്‍ സിംഗൂരില്‍ നിര്‍മ്മാണം തുടരാനാവില്ല അതിനാല്‍ കമ്പനിയുടെ മറ്റ് നിര്‍മ്മാണ കേന്ദ്രങ്ങളില്‍ അത് തുടരാനാണ് പദ്ധതിയെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി. പ്ലാന്റും യന്ത്രങ്ങളും മറ്റൊരിടത്തേയ്ക്ക് മാറ്റാനുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ജീവനക്കാരുടെയും കോണ്‍ട്രാക്ട് തൊഴിലാളികളുടെയും സുരക്ഷയെക്കരുതിയാണ് ഈ തീരുമാനമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Rate this article



del.icio.us
Digg