Home | ദേശീയം | കമ്പനികള്‍ക്കുള്ളിലെ പുകവലി ഒക്ടോബര്‍ രണ്ടുമുതല്‍ നിരോധിക്കും

കമ്പനികള്‍ക്കുള്ളിലെ പുകവലി ഒക്ടോബര്‍ രണ്ടുമുതല്‍ നിരോധിക്കും

Font size: Decrease font Enlarge font
image

ബാംഗ്ലൂര്‍: ഒക്ടോബര്‍ രണ്ടു മുതല്‍ കമ്പനികള്‍ക്കും ഓഫീസുകള്‍ക്കുമുള്ളില്‍ പുകവലി കര്‍ശനമായി നിരോധിക്കുമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ്‌ വ്യക്തമാക്കി. എന്നാല്‍ പുകവലിക്കണമെന്ന്‌ അതിയായി ആഗ്രഹിക്കുന്നവര്‍ക്ക്‌ ഓഫീസുകള്‍ വിട്ടിറങ്ങി തുറസായ സ്ഥലത്ത്‌ പുകവലിക്കാമെന്ന്‌ മന്ത്രി പറഞ്ഞു.സ്വകാര്യ-പൊതു മന്ദിരങ്ങളില്‍ ഒരു കാരണവശാലും പുകവലി അനുവദനീയമല്ല. കമ്പനികളില്‍ പുകവലിക്കാര്‍ക്കുള്ള മുറികളും തുറക്കാന്‍ അനുവദിക്കില്ല. ആവശ്യക്കാര്‍ക്ക്‌ തുറസ്സായ സ്ഥലത്തേയ്ക്കിറങ്ങി പുകവലിക്കാമെന്ന്‌ മന്ത്രി പറഞ്ഞു. ഐ ടി മേഖലയിലുള്‍പ്പടെയുള്ള കമ്പനികള്‍ക്ക്‌ നിരോധനം ബാധകമായിരിക്കും. ഇതിനുപുറമെ ചെറുകിട കഫേറ്റെരിയകള്‍, റസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവിടങ്ങളിലും നിയമം നിര്‍ബന്ധമാക്കും.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0