Home | ദേശീയം | ഒറീസ്സ അക്രമം സിബിഐ അന്വേഷിയ്ക്കണമെന്ന്‌ സിബിസിഐ

ഒറീസ്സ അക്രമം സിബിഐ അന്വേഷിയ്ക്കണമെന്ന്‌ സിബിസിഐ

Font size: Decrease font Enlarge font
image

ന്യൂഡല്‍ഹി: ഒറീസ്സയില്‍ കൃസ്തീയ വിധാഗങ്ങള്‍ക്ക്‌ നേരെ നടക്കുന്ന ആക്രമണം അന്വേഷിയ്ക്കാന്‍ സിബിഐയ്ക്ക്‌ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ സി.ബി.സി.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സി.ബി.സി.ഐ യ്ക്ക്‌ വേണ്ടി ഭുവനേശ്വര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ റാഫേല്‍ ചീനാത്താണ്‌ കോടതിയെ സമീപിച്ചത്‌. ഒറീസ്സ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ്‌ സി.ബി.സി.ഐ ആവശ്യപ്പെട്ടിരിയ്ക്കുന്നത്‌. സംഭവത്തെകുറിച്ച്‌ ഒറീസ്സ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത്‌ പര്യാപ്തമല്ലെന്നും അക്രമം സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0