ഒറീസ്സയില്‍ അക്രമം വീണ്ടും രൂക്ഷം
ദാഗപഡ: വര്‍ഗ്ഗീയ സംഘര്‍ഷത്താല്‍ നീറുന്ന ഒറീസ്സയിലെ കണ്ഠമാലില്‍ കൂടുതല്‍ അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പിംപുദിദി, ദാഗപഡ, ജിഗ്ന, കട്ടിമാഹ തുടങ്ങിയ ഗ്രാമങ്ങളില്‍ 60 വീടുകള്‍ അക്രമികള്‍ അഗ്നിയ്ക്കിരയാക്കി. നാല് പള്ളികളും ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. അക്രമസംഭവങ്ങള്‍ക്കിടയില്‍ രണ്ട് ജഡങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. ഇതോടെ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. എന്നാല്‍ 30ല്‍ ഏറെ ആളുകള്‍ മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ട്.
Rate this article



del.icio.us
Digg