Home | ദേശീയം | ബി.എം.ഡബ്ല്യു കേസില്‍ പ്രതി കുറ്റക്കാരനെന്ന്‌ കോടതി

ബി.എം.ഡബ്ല്യു കേസില്‍ പ്രതി കുറ്റക്കാരനെന്ന്‌ കോടതി

Font size: Decrease font Enlarge font
image

ന്യൂഡല്‍ഹി: വാഹനം തട്ടി ആറ്‌ പേര്‍ മരിയ്ക്കാനിടയായ കേസില്‍ സഞ്ജീവ്‌ നന്ദ കുറ്റക്കാരനാണെന്ന്‌ ഡല്‍ഹി വിചാരണ കോടതി വിധിച്ചു. 1999 ജനുവരി 10നാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. ബിഎംഡബ്ല്യൂ കാര്‍ ഇടിപ്പിച്ച്‌ മൂന്ന്‌ പൊലീസുകാര്‍ ഉള്‍പ്പെടെ ആറു പേരെ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. മനപൂര്‍വമല്ലാത്ത നരഹത്യ പ്രകാരമാണ്‌ സഞ്ജീവിനെതിരെ കേസ്‌ എടുത്തിരിക്കുന്നത്‌. ഇയാള്‍ക്കുളള ശിക്ഷ കോടതി നാളെ വിധിക്കും. കേസിലെ മറ്റൊരു പ്രതിയും ബിസിനസ്കാരനുമായ രാജീവ്‌ ഗുപ്തയെ തെളിവ്‌ നശിപ്പിക്കാന്‍ ശ്രമിച്ചതിന്‌ കുറ്റക്കാരനെന്ന്‌ കോടതി കണ്ടെത്തി. കേസില്‍ സാക്ഷിയെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചെതിന്‍്‌ അഭിഭാഷകരായ ആര്‍.കെ.ആനന്ദ്‌, ഐ.യു.ഖാന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന്‌ ഡല്‍ഹി ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
5.00