തഹസില്‍ദാരുടെ നാട്ടുകാരും കണ്ണൂരിലെ ഇരട്ടവോട്ടുകാര്‍

Imageപി.സജിത്‌ കുമാര്‍

വോട്ടര്‍പട്ടിക ക്രമക്കേടുകള്‍ക്ക്‌ ചുക്കാന്‍ പിടിച്ച കണ്ണൂര്‍ തഹസില്‍ദാര്‍ ഗോപിനാഥന്റെ നാട്ടുകാരായ 'സഖാക്കളും' കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ ഇടം കണ്ടെത്തി. തഹസില്‍ദാര്‍ക്ക്‌ വ്യക്തമായി അറിയുന്നവരാണ്‌ ഇവരെല്ലാം.

യാതൊരു രേഖകളുമില്ലാതെ ഇവരെ കണ്ണൂര്‍ വോട്ടര്‍ പട്ടികയിലുള്‍പ്പെടുത്തിയത്‌ ഇക്കാര്യത്തില്‍ തഹസില്‍ദാരടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്ക്‌ വെളിച്ചത്തു കൊണ്ടുവരികയാണ്‌. പഴയങ്ങാടി അടുത്തിലയില്‍ താമസിക്കുന്ന തഹസില്‍ദാര്‍ ഗോപിനാഥന്റെ തറവാടുവീട്‌ മാടായിയിലാണ്‌. മാടായി മലയമ്പറമ്പിലാണ്‌ ഗോപിനാഥന്റെ തറവാടുവീട്‌. അദ്ദേഹത്തിന്‌ നേരിട്ടു പരിചയമുള്ളവരാണ്‌ മാടായി പഞ്ചായത്തില്‍ നിന്ന്‌ പുഴാതി പഞ്ചായത്തിലെ വോട്ടര്‍മാരായത്‌. ഇത്തരത്തില്‍ വോട്ടുചേര്‍ത്ത ആറുപേരുടെ വ്യക്തമായ വിവരങ്ങള്‍ അന്വേഷണത്തില്‍ ലഭിച്ചു. റേഷന്‍ കാര്‍ഡ്‌ പ്രകാരം ഈ ആറു പേരും താമസിക്കുന്നത്‌ മാടായി പഞ്ചായത്തിലാണ്‌.
തെയ്‌ കോണ്‍ഡോ അസോസിയേഷന്‍ ഭാരവാഹിയും സി പി എമ്മിന്റെ സജീവപ്രവര്‍ത്തകനുമായ മാടായിയിലെ കിഴക്കേപ്പുരയില്‍ ചിരുകണ്ടന്റെ മകന്‍ മോഹന്‍ (മാടായി പാര്‍ട്ട്‌ 49, ക്രമനമ്പര്‍ 152, റേഷന്‍ കാര്‍ഡ്‌ നമ്പര്‍ എ ആര്‍ ഡി 215 ല്‍ 2366097967), മാടായി കോ-ഓപ്പറേറ്റീവ്‌ റൂറല്‍ ബേങ്ക്‌ ജീവനക്കാരായ ചിറപ്പടമ്മല്‍ കൃഷ്ണന്റെ മകന്‍ എം രാമചന്ദ്രന്‍ (മാടായി പാര്‍ട്ട്‌ നമ്പര്‍ 54, ക്രമനമ്പര്‍ 893, റേഷന്‍ കാര്‍ഡ്‌ എ ആര്‍ ഡി 218 ല്‍ 236613554), കണ്ണം വീട്ടില്‍ താഴെ വീട്ടില്‍ ശങ്കരന്റെ മകന്‍ ഈശ്വരന്‍ (പാര്‍ട്ട്‌ 57, ക്രമ നമ്പര്‍ 21, റേഷന്‍ കാര്‍ഡ്‌ എ ആര്‍ ഡി 218ല്‍ 2366098971), കുറ്റ്യാട്ടൂര്‍ പുതിയപുരയില്‍ രാഘവന്റെ മകന്‍ രാമകൃഷ്ണന്‍ (പാര്‍ട്ട്‌ 54, ക്രമനമ്പര്‍ 763, റേഷന്‍ കാര്‍ഡ്‌ എ ആര്‍ ഡി 214 ല്‍ 2366096980), തെക്കേ വീട്ടില്‍ നാരായണന്റെ മകന്‍ സതീശ്‌ (പാര്‍ട്ട്‌ 56, ക്രമനമ്പര്‍ 1046, റേഷന്‍ കാര്‍ഡ്‌ എ ആര്‍ ഡി 218ല്‍ 236609155), എസ്‌ എഫ്‌ ഐ മാടായി ഏരിയാ പ്രസിഡണ്ട്‌ കോരഞ്ചിറത്ത്‌ ഹൗസ്‌ വരുണ്‍ ബാലകൃഷ്ണന്‍ (പാര്‍ട്ട്‌ 50, ക്രമനമ്പര്‍ 314, റേഷന്‍ കാര്‍ഡ്‌ എ ആര്‍ ഡി 215 ല്‍ 2366097657) എന്നിവരാണ്‌ പുഴാതിയില്‍ വ്യാജവോട്ടു ചേര്‍ത്തത്‌. റേഷന്‍ കാര്‍ഡില്‍ നിന്ന്‌ ഇവരുടെ പേര്‌ നീക്കിയിട്ടില്ല.


മാടായി ബേങ്കിലെ ജീവനക്കാര്‍ പുഴാതിയില്‍ താമസിക്കുന്നതെന്തിനെന്ന ചോദ്യത്തിന്‌ ഉത്തരം പറയേണ്ടത്‌ ഇവരെ നന്നായി അറിയാവുന്ന തഹസില്‍ദാര്‍ ഗോപിനാഥന്‍ തന്നെ. മേല്‍പ്പറഞ്ഞ വ്യാജ വോട്ടുകാരില്‍ ഈശ്വരനും സതീശനും മാടായി എരിപുരത്തും മറ്റു നാലുപേരും വെങ്ങരയിലുമാണ്‌ യഥാര്‍ത്ഥത്തില്‍ താമസിക്കുന്നത്‌. പുഴാതി പഞ്ചായത്തില്‍ മോഹനനും, രാമകൃഷ്ണനും 1/66 എ കലശപ്പറമ്പ്‌ എന്ന വീട്ടിലും (യഥാക്രമം ക്രമനമ്പര്‍ 1467, 1468) രാമചന്ദ്രന്‍ 1/49 റോഷ്ണി നിവാസിലും (ക്രമനമ്പര്‍ 1460) വരുണ്‍ ബാലകൃഷ്ണന്‍ 1/68 കോരഞ്ചിറത്ത്‌ വീട്ടിലും (ക്രമനമ്പര്‍ 1470) ഈശ്വരന്‍ 1/139 പണ്ടാരി വീട്ടിലും (ക്രമനനമ്പര്‍ 1495) സതീശ്‌ 1/11 വയലില്‍ച്ചേരി വീട്ടിലു(ക്രമനമ്പര്‍ 1489) മാണ്‌ താമസിക്കുന്നതായി വ്യാജരേഖയുണ്ടാക്കിയത്‌. ഇതെല്ലാം തഹസില്‍ദാരുടെ അറിവോടെയാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു.


എളയാവൂര്‍ പഞ്ചായത്തിലെ പാതിരിപ്പറമ്പ്‌ ചൊവ്വ നഴ്സറി യു പി സ്കൂള്‍ ബൂത്ത്‌ നമ്പര്‍ 108 ല്‍ മാത്രം കൂട്ടിച്ചേര്‍ത്തത്‌ 155 വോട്ട്‌. 6/4 ബി പത്മപ്രഭയെന്ന വീട്ടില്‍ താമസിക്കുന്നത്‌ മുസ്ലീം കുടുംബമാണ്‌. എന്നാല്‍ വോട്ടര്‍പട്ടിക പ്രകാരം ഇവര്‍ക്കൊപ്പം ഹിന്ദുക്കളായ രണ്ട്‌ ആണുങ്ങളും രണ്ടുപെണ്ണുങ്ങളും താമസിക്കുന്നു. ക്രമനമ്പര്‍ 1162 മുതല്‍ 1165 വരെയായി കുമാരന്റെ മകന്‍ പ്രകാശന്‍, പ്രകാശന്റെ ഭാര്യ ബേബിഷീല, പ്രദീപന്റെ ഭാര്യ എം വിലാസിനി, ദിനേശന്റെ മകന്‍ ടി കെ ശ്രീദീപ്‌ എന്നിവരാണ്‌ മുസ്ലീം കുടുംബത്തോടൊപ്പം താമസിക്കുന്നത്‌. നാലുപേരും എടക്കാട്‌ പഞ്ചായത്തിലെ 118, 119 ബൂത്തുകളിലെ വോട്ടര്‍മാരാണ്‌. 6/22, 6/22 എ എന്നീ നമ്പറുകളില്‍ ആള്‍ താമസമില്ലാത്ത വീട്ടിലുമുണ്ട്‌ സ്നേഹമെന്ന വീട്ടുപേരില്‍ രണ്ടു വോട്ടര്‍മാര്‍. എന്‍ ആര്‍ സനാദും(ക്രമനമ്പര്‍ 1169), എ സൗമ്യയും (ക്രമനമ്പര്‍ 1170). സൗമ്യ എടക്കാട്‌ 118-ാ‍ം ബൂത്തിലെ വോട്ടറാണ്‌. 6/42 എ ആശാസദനെന്ന വീട്‌ ആള്‍ താമസമില്ലാത്തതാണ്‌. ഇവിടെ ക്രമനമ്പര്‍ 1189 മുതല്‍ 1192 വരെ കെ രമേശന്‍, പ്രദീപന്‍, കെ രജില്‍, കെ രാഹുല്‍ എന്നിവര്‍ വോട്ടര്‍മാരായി. 6/52 നമ്പര്‍ കരുണാനിവാസില്‍ മേളം മസാല ജീവനക്കാരാണ്‌ താമസിക്കുന്നത്‌. ഇവര്‍ക്ക്‌ ഇവിടെ വോട്ടില്ല.


പക്ഷെ ഇവരറിയാത്ത ഒരു സ്ത്രീയടക്കം ആറുപേര്‍ ഇവിടെ വോട്ടര്‍മാരായി പട്ടികയില്‍ കാണാം. ക്രമനമ്പര്‍ 1193 മുതല്‍ 1198 വരെ ആര്‍ കെ പ്രേമന്‍, വി വി പവിത്രന്‍, ആര്‍ കെ പ്രകാശന്‍, കെ കെ പ്രദീപന്‍, എം ചന്ദ്രന്‍, കെ കെ ഷീബ എന്നിവരാണ്‌ ഇവിടെയുള്ള യഥാര്‍ത്ഥ താമസക്കാരറിയാത്ത വോട്ടര്‍മാര്‍.പണ്ടൊരു ക്വാര്‍ട്ടേഴ്സുണ്ടായിരുന്നത്‌ പൊളിച്ച്‌ സുസുക്കിയുടെ ഷോറൂമാക്കിയ കെട്ടിട നമ്പറിലും പഴയ ക്വാര്‍ട്ടേഴ്സിന്റെ പേരില്‍ വോട്ടര്‍മാരെ ചേര്‍ത്തു. ക്രമനമ്പര്‍ 1211 മുതല്‍1221 വരെ കെ എന്‍ ശ്രീജ, എം ഷനില്‍, എം രാജന്‍, സി എച്ച്‌ രാജേന്ദ്രന്‍, എ സജീവന്‍, സി എച്ച്‌ സന്തോഷ്‌, വി സംഗീത, കമല്‍രാജ്‌, ടി ഷാജന്‍, കെ പ്രജീഷ്‌ കുമാര്‍, എ പി സനില്‍ എന്നിവരാണ്‌ സുസുക്കി ഷോറൂമില്‍ സസുഖം കഴിയുന്നവര്‍. എല്ലാം എടക്കാട്‌ പഞ്ചായത്തില്‍ നിന്നുള്ള ഇറക്കുമതി.

6/83 ബി നമ്പറുള്ള സക്കീന ക്വാര്‍ട്ടേഴ്സില്‍ മുസ്ലീംങ്ങളാണ്‌ താമസിക്കുന്നതെങ്കില്‍ വോട്ടര്‍പട്ടികയില്‍ താമസം ക്രമനമ്പര്‍ 1203 മുതല്‍ 1207 വരെ ടി രതീശന്‍, കെ കെ സിജേഷ്‌, പി വിജേഷ്‌, ടി കെ ബൈജു, എം സി നിമേഷ്‌ എന്നീ ഹിന്ദുക്കളാണ്‌. മതമൈത്രിയുടെ ഉദാത്ത ദൃഷ്ടാന്തം തന്നെ.
6/414 സമദര്‍ശിനി കോളനിയില്‍ പി ദാമോദരന്‍, ഭാര്യ രമണി, മകന്‍ ദീപക്ക്‌, എന്നിവര്‍ക്കാണ്‌ യഥാര്‍ത്ഥത്തില്‍ വോട്ടുള്ളത്‌. കോളനിയിലെ തന്നെ 6/424 എയില്‍ താമസിക്കുന്നത്‌ ഗ്രാമീണ്‍ ബാങ്ക്‌ ജീവനക്കാരന്‍ കെ പി രാഘവനും ഭാര്യ സതിയുമാണ്‌. എന്നാല്‍ വോട്ടര്‍പട്ടികയില്‍ 11 പേര്‍ കൂടി ഈ കോളനിയിലെ താമസക്കാരായി. ക്രമനമ്പര്‍ 1281 മുതല്‍ 1301 വരെ എ സി രവീന്ദ്രന്‍, യു കെ സത്യാവതി, രമേശന്‍ പൂത്തട്ട, കെ കെ സദാനന്ദന്‍, എം സി രതീശന്‍, എം വി ബേബി, പി കെ സന്ധ്യ, സി വാസന്തി, സുരേഷ്‌ കുമാര്‍, പി സുനിത, ടി കെ ഡിന്‍ഷ എന്നിവരാണ്‌ എടക്കാട്‌ നിന്ന്‌ സമദര്‍ശിനിയിലേക്ക്‌ ചാടി വന്നത്‌.


ഇടിഞ്ഞു പൊളിഞ്ഞ 6/387 എ എന്ന നമ്പറുള്ള ആലിസ്‌ ഹൗസിലുമുണ്ട്‌ നിര്‍ഭയം ജീവിക്കുന്ന ഏഴുപേര്‍. ക്രമനമ്പര്‍ 1263 മുതല്‍ 1271 വരെ ശശീന്ദ്രന്‍, പനയന്‍ ചന്ദ്രന്‍, ഇ പി ബാലകൃഷ്ണന്‍, ഇ പി സത്യപാലന്‍, കല്ലേന്‍ ഷണ്‍മുഖന്‍, എന്‍ കെ ബിനേഷ്‌, തപോഷ്‌ ബാബു എന്നിവരാണ്‌ ആലിസ്‌ ഹൗസിലെ താമസക്കാര്‍. ഇതേ പോലെ ഇടിഞ്ഞു പൊളിഞ്ഞ്‌ കാടുപിടിച്ചു കിടക്കുന്ന 6/395 ബിയില്‍ സി പി എം എടക്കാട്‌ ലോക്കല്‍ സെക്രട്ടറിയുടെ മക്കളടക്കം താമസിക്കുന്നുവെന്ന്‌ കണ്ടാലും വിശ്വസിക്കണം. നിയര്‍മിഷന്‍ കോമ്പൗണ്ടെന്ന കാടുമൂടിയ. വീട്ടില്‍ ലോക്കല്‍ സെക്രട്ടറിയുടെ മക്കളായ വി കെ രചന, വി കെ രജില്‍(ക്രമനമ്പര്‍ 1274, 1275) എന്നിവരും വി ഷാജി(1273), പി പി ഷംന (1272) എന്നിവരും വോട്ടര്‍മാരായി. വോട്ടര്‍പട്ടികയിലെ സി പി എം അട്ടിമറി സംബന്ധിച്ച്‌ വ്യക്തമായ തെളിവുകളോടെ പുറത്തുവരുന്ന വിവരങ്ങള്‍ നിഷേധിക്കാനോ ഇതു സംബന്ധിച്ച്‌ എന്തെങ്കിലുമൊരു വിശദീകരണം നല്‍കാനോ ഇതുവരെ സി പി എം നേതാക്കളോ എല്‍ ഡി എഫ്‌ സ്ഥാനാര്‍ത്ഥി എം വി ജയരാജനോ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയോ തയ്യാറായിട്ടില്ല.
വ്യാജവോട്ടര്‍മാരുടെ വ്യക്തമായ വിവരങ്ങള്‍ പുറത്തു വന്നതോടെ വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി സി പി എമ്മിന്റെ എല്ലാ വിധ ജനാധിപത്യ ധ്വംസനങ്ങള്‍ക്കും കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ വെപ്രാളത്തിലാണ്‌.

 

സി പി എമ്മിന്റെ സംരക്ഷണത്തില്‍ എന്തുമാകാമെന്ന ഉദ്യോഗസ്ഥ ധാര്‍ഷ്ട്യത്തിന്‌ നാളെ നിയമവ്യവസ്ഥയ്ക്കു മുന്നില്‍ സമാധാനം പറയേണ്ടി വരുമെന്ന കാര്യം ഉറപ്പ്‌. വോട്ടര്‍പട്ടികയില്‍ അനര്‍ഹരായി കടന്നു കൂടിയവരും അതിനായി വ്യാജരേഖ ചമച്ചവരും കുടുങ്ങുമെന്നത്‌ തര്‍ക്കമില്ലാത്ത കാര്യം. പ്രതികരണമില്ലാതെ, തികഞ്ഞ മൗനമവലംബിച്ച്‌ ചെയ്ത കൂട്ടിയ ക്രമക്കേടുകള്‍ക്ക്‌ മറയിടാമെന്ന സി പി എം വ്യാമോഹത്തിന്‌ മറുപടി നല്‍കാന്‍ ഒരുങ്ങിക്കഴിഞ്ഞു കണ്ണൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls