|
ഐപിഎല്‍ കൊച്ചി ടീമിന് പുതിയ പേര് |
കൊച്ചി: കൊച്ചി ഐപിഎല്‍ ടീമിന്റെ പേര് മാറി. കൊച്ചി ടസ്‌കേഴ്‌സ് കേരള എന്നാണ് പുതിയതായി നല്‍കിയിരിയ്ക്കുന്ന പേര്. പേര് നിര്‍ദ്ദേശിയ്ക്കാന്‍ ആരോധകര്‍ക്ക് അവസരം നല്‍കിയിരുന്നു. അധികം ആളുകളും നിര്‍ദ്ദേശിച്ചത് ഈ പേരായിരുന്നു. പുതിയ പേരിന് ബിസിസിഐയും അംഗീകാരം നല്‍കി. ഇന്‍ഡി കമാന്‍ഡോസ് എന്നായിരുന്നു ആദ്യ പേര്.
എന്നാല്‍ ടിമിന്റെ പേരില്‍ കൊച്ചിയെന്നോ കേരളയെന്നോ ഇല്ലാത്തിന്റെ പേരില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇന്‍ഡി കമാന്‍ഡോസ് എന്ന പേരിന് താഴെ കേരള എന്ന് എഴുതിയിരുന്നു. എന്നാല്‍ ഇതിലും ആരാധകര്‍ തൃപ്തരായില്ല. തുടര്‍ന്ന് കൊച്ചിക്ക് ടീം ലഭിയ്ക്കാന്‍ മുന്നിട്ടിറങ്ങിയ ശശി തരൂര്‍ എംപി ഇടപെട്ട് റൊങ്‌ദേവു കണ്‍സോര്‍ഷ്യം ഉടമകളുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് പേര് മാറ്റാന്‍ തീരുമാനിച്ചത്.
|