|
യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി നിര്യാതനായി |
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയും കെ പി സി സി സംസ്‌ക്കാര സാഹിതി ജില്ല സെക്രട്ടറിയുമായ മുഹമ്മ കായിപ്പുറം ചെറുവളളിയില്‍ രഘുവരന്റെ മകന്‍ സജീവ് ചെറുവളളി(37) നിര്യാതനായി.സംസ്‌ക്കാരം നടത്തി. മാതാവ്:സാവിത്രി. ഭാര്യ: ഷേര്‍ളി.
ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ എം എല്‍ എ, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ വി എസ് വിജയരാഘവന്‍, എ ഐ സി സി അംഗം പ്രെഫ.ജി ബാലചന്ദ്രന്‍, മുന്‍ എം എല്‍ എ ഡി സുഗതന്‍, ഡി സി സി സെക്രട്ടറിമാരായ സി കെ ഷാജിമോഹന്‍, ബി ബൈജു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി മേഘനാഥന്‍ തുടങ്ങി നൂറുകണക്കിന് നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
|