|
ബൈക്കപകടങ്ങളിലില്‍ വൃദ്ധയും യുവാവും മരിച്ചു |
|
കൊല്ലം: ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ചടയമംഗലം നിലമേല്‍ കുരിയോട് കുന്നുംപുറം വിളയില്‍ വീട്ടില്‍ ഷാഹുദ്ദീന്റെ മകന്‍ ഷെഫീക്ക് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
ബൈക്ക് പോസ്റ്റിലിടിച്ച ശേഷം തൊട്ടടുത്ത കടയില്‍ ഇടിച്ചു. വിവരം അറിഞ്ഞെത്തിയ ചടയമംഗലം എസ്‌ഐ ആണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. മരുമകനോടൊപ്പം ബൈക്കില്‍ യാത്രചെയ്യവേ റോഡില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധമരിച്ചു. ചാത്തന്നൂര്‍ മീനാട് കോയിപ്പാട് ചേരിയില്‍ ചരുവില്‍ ഉഷാഭവനില്‍ ജോണിന്റെ ഭാര്യ കുഞ്ഞമ്മ ജോണ്‍ (64) ആണ് മരിച്ചത്. ബൈക്ക് സഡന്‍ബ്രേക്ക് ചെയ്തപ്പോള്‍ വഴുതി റോഡില്‍ വീണ് തലക്ക് പരിക്കേള്‍ക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ചാത്തന്നൂര്‍ പോലിസ് കേസ്സെടുത്തു.
|