|
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു |
|
അടൂര്‍ : ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അടൂര്‍ പന്നിവിഴ കാറ്റാടി തെക്കേതില്‍ സുരേഷ് കുമാര്‍ (44)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ യാണ് സംഭവം. മണ്ണടി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മണ്ണടി ദേശക്കല്ലും മൂട് പുലികല്ലും
വിളയില്‍ ബിനുവിനോപ്പം ഏനാത്തേക്കുയാത്രയ്ക്കിടയില്‍ മണ്ണടി ഭാഗത്തേക്ക് വന്ന ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബിനുവിനെ ഗുതുതരമായ പരുക്കുകളോടെ ചെങ്ങന്നുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏനാത്ത് യു പി സ്‌കൂള്‍ ജീവനക്കാരനാണ് മരണമടഞ്ഞ സുരേഷ്. ഭാര്യ ബിന്ദു, മക്കള്‍ അഖില, അഞ്ജു.
|