അരുണാചലില്‍ ധോര്‍ജി ഖണ്ഡു മുഖ്യമന്ത്രിയാകും

Imageന്യൂഡല്‍ഹി: അരുണാചലില്‍ ധോര്‍ജി ഖോണ്ഡു മുഖ്യമന്ത്രിയാകും. മഹാരാഷ്ട്ര, ഹരിയാനയിലേയും മുഖ്യമന്ത്രിമാരെ ഇന്ന്‌ പ്രഖ്യാപിക്കും. ഇരു സംസ്ഥാനങ്ങളിലും ഇന്നലെ നിയമസഭാ കക്ഷിയോഗം ചേര്‍ന്ന്‌ മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ ചുമതലപ്പെടുത്തി.

അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷി യോഗമാണ്‌ ധോര്‍ജി ഖോണ്ഡുവിനെ നേതാവായി തെരഞ്ഞെടുത്തത്‌. ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്‌. മഹാരാഷ്ട്രയിലെ നിയമസഭാ കക്ഷി യോഗവും ഇന്നലെ ഉച്ചകഴിഞ്ഞ്‌ മുംബൈയില്‍ ചേര്‍ന്നു. കേന്ദ്രനിരീക്ഷകരായ പ്രതിരോധമന്ത്രി എ.കെ.ആന്റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിങ്‌, കെ.റഹ്മാന്‍ ഖാന്‍ എന്നിവരുടെ സാന്നിത്യത്തിലായിരുന്നു യോഗം. യോഗത്തിന്‌ മുന്നോടിയായി നിരീക്ഷകര്‍ ഓരോ എം.എല്‍.എമാരുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച്ച നടത്തി. ഇതിനു ശേഷം ചേര്‍ന്ന യോഗമാണ്‌ തീരുമാനമെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷയെ ചുമതലപ്പെടുത്തികൊണ്ട്‌ ഒറ്റവരി പ്രമേയം പാസ്സാക്കിയത്‌. മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന്‌ വിലാസ്‌ റാവു വ്യക്തമാക്കിയതോടെ നിലവിലുള്ള മുഖ്യമന്ത്രി അശോക്‌ ചവാന്റെ സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്‌.
ഹരിയാനയിലും നിയമസഭാ കക്ഷി യോഗം വെള്ളിയാഴ്ച്ച ചേര്‍ന്ന്‌ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു.

 

അനിശ്ചിതത്വം നിലനിന്ന ഹരിയാനയിലെ 90 അംഗ നിയസഭയില്‍ ഏഴു സ്വതന്ത്ര�ാ‍രുടെ പിന്തുണയോടെ കോണ്‍ഗ്രസ്  കേലവ ഭൂരിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുളള അവകാശവാദം പാര്‍ട്ടി ഉടന്‍ ഉന്നിയിച്ചേക്കും.നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന മൂന്ന്‌ സംസ്ഥാനങ്ങളിലും വെള്ളിയാഴ്ച്ച മുതല്‍ തന്നെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ ഊര്‍ജ്ജിതമാക്കിയിരുന്നു. നിയസഭാ കക്ഷി നേതാക്കളെ തെരഞ്ഞെടുക്കുന്നതിനായി ഹൈക്കമാന്‍ഡ്‌ മൂന്ന്‌ സംസ്ഥാനങ്ങളിലും നിരീക്ഷകരെ നിയമിച്ചിരുന്നു. ഈ നിരീക്ഷകരുടെ സാന്നിത്യത്തിലായിരുന്നു മൂന്ന്‌ സംസ്ഥാനങ്ങളിലും നിയമസഭാ കക്ഷിയോഗം ചേര്‍ന്നത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls