ആറന്‍മുള പൊന്നമ്മ അന്തരിച്ചു
Imageതിരുവനന്തപുരം: മലയാള സിനിമയില്‍ അമ്മവേഷങ്ങളിലൂടെ ശ്രദ്ധേയായ നടി ആറന്മുള പൊന്നമ്മ(96) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ആശുപത്രിയിലായിരുന്നു അവര്‍.
നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ മുത്തശ്ശിയാണ് ആറന്‍മുള പൊന്നമ്മ. സുരേഷ് ഗോപിയുടെ വീട്ടിലായിരുന്നു താമസം. ഗൗരീശങ്കരം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 1995 ല്‍ അടൂരിന്റെ കഥാപുരുഷന്‍ എന്ന സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും 2006ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സര്‍ക്കാരിന്റെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും നിരവധി തവണ സംസ്ഥാന ബഹുമതിയും ലഭിച്ചിട്ടുണ്ട്.

മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ച് മക്കളില്‍ ഒരാളായി പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു പൊന്നമ്മയുടെ ജനനം. പൊന്നമ്മയ്ക്ക് ഒമ്പത് വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. ചെറുപ്പം മുതലേ കര്‍ണാടക സംഗീതത്തില്‍ പ്രാവീണ്യം നേടിയ പൊന്നമ്മ 14 ാം വയസില്‍ പാലായിലെ ഒരു പ്രൈമറി സ്‌കൂളില്‍ സംഗീതാധ്യാപികയായി. പിന്നീട് സ്വാതിതിരുന്നാള്‍ മ്യൂസിക് അക്കാദമിയില്‍ തുടര്‍ പഠനത്തിനുശേഷം തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സംഗീതാധ്യാപികയായി. ഗായകന്‍ യേശുദാസിന്റെ അച്ഛനായ അഗസ്റ്റിന്‍ ജോസഫിന്റെ നായികയായി 29 ാം വയസില്‍ ഭാഗ്യലക്ഷ്മി എന്ന നാടകത്തിലൂടെയാണ് പൊന്നമ്മ അഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടര്‍ന്ന് നാടകങ്ങളില്‍ സജീവമായ അവര്‍ 1950ല്‍ പുറത്തിറങ്ങിയ ശശിധരന്‍ എന്ന ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിലേയ്ക്ക് എത്തി. തുടര്‍ന്ന് 500 ഓളം ചിത്രങ്ങളില്‍ പൊന്നമ്മ അഭിനയിച്ചു. അഭിനയ കാലങ്ങളിലെല്ലാം അവരെ തേടിയെത്തിയത് അമ്മവേഷങ്ങളായിരുന്നു. ആദ്യകാല നായകന്മാരായ തിക്കുറിശ്ശി, പ്രേം നസീര്‍, സത്യന്‍ തുടങ്ങി സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെയല്ലാം അമ്മയായും പിന്നീട് അമ്മൂമ്മയായും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls