|
സ്‌പെക്ട്രം ഇടപാട്; രാജയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു |
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം ഇടപാടില്‍ നിയമ നപടി നേരിടുന്ന മുന്‍ ടെലകോം മന്ത്രി എ.രാജയെ 14 ദിവസത്തെയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്. മാര്‍ച്ച് മൂന്നിന് കേസ് പരിഗണിക്കുമ്പോള്‍ രാജയെ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഈ ഉത്തരവോടെ രാജയെ തീഹാര്‍ ജയിലിലേയ്ക്ക് അയച്ചു. താന്‍ നിരപരാധിയാണെന്ന് രാജ കോടതിയില്‍ പറഞ്ഞു. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം ജയിലില്‍ ലഭ്യമാക്കാന്‍ അനുവദിക്കണമെന്ന രാജയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇതോടൊപ്പം മരുന്നുകളും ബുക്കുകളും ജയിലിലില്‍ കൊണ്ടുപോകുന്നതിനും കോടതി അനുവദിച്ചിട്ടുണ്ട്.
|