| മെഡിക്കല്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കണം: കേന്ദ്രമന്ത്രി കപില്‍ സിബല്‍ |
കൊച്ചി: രാജ്യത്ത് മെഡിക്കല്‍ വിദ്യാഭ്യാസം ഏറെ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ആരോഗ്യ രംഗത്ത് ഊര്‍ജ്ജ സ്വലരായ വിദഗദ്ധരെ വാര്‍ത്തെടുക്കേണ്ടതും അനിവാര്യമാണെന്നും കേന്ദ്രമന്ത്രി കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു. കൊച്ചി ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പാന്‍ക്രീയാറ്റിക് രോഗവിദഗ്ധരുടെ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര പാന്‍ക്രീയാറ്റിക് സമ്മേളനം വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗവും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏറെ വെല്ലുവിളികള്‍ നേരിടുന്നോരു കാലഘട്ടമാണിത്. അതിനാല്‍ ആരോഗ്യ വിദ്യാഭ്യാസരംഗത്ത് ആധുനിക പഠന രീതികള്‍, അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫ്രന്‍സുകള്‍, ചര്‍ച്ച ക്ലാസുകള്‍ എന്നിവ നടക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ ആരോഗ്യ മേഖലയില്‍ 80 ശതമാനവും സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഈ മേഖല പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. ഇതിനുള്ള ഭാരിച്ച സാമ്പത്തിക ബാധ്യത ഇന്ത്യപോലുള്ള രാജ്യത്തെ സര്‍ക്കാരുകള്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. അതിനാല്‍ ഈ രീതി നമ്മുടെ രാജ്യത്ത് പ്രായോഗികമല്ല . എന്നാല്‍ ചിലവ് കുറഞ്ഞതും ഗുണ നിലവാരമുള്ളതുമായ ചികിത്സാ രീതി സാധാരണകാര്‍ക്ക് ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പുതിയ തരം രോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി രോഗ വിദഗ്ദരുടെ അന്താരാഷ്ട്ര കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത് ഫലപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പാന്‍ക്രിയാറ്റിക് രോഗം ഉയര്‍ത്തുന്ന വെല്ലുവിളികളെ എങ്ങനെ കീഴടക്കാമെന്ന വിഷയത്തില്‍ യു.എസ്.എയിലെ യാലേ യൂണിവേഴ്‌സിറ്റിയിലെ ഡോ. ഫ്രെഡ് ഗോര്‍ലിക് മുഖ്യ പ്രഭാഷണം നടത്തി. ഇന്റര്‍നാഷണല്‍ പാന്‍ക്രിയാറ്റോളജി അസോസിയേഷന്‍ പ്രസിഡന്റ് അശോക് സലൂജ, ഡോ.ഫിലിപ്പ് അഗസ്റ്റിന്‍, ഡോ. എച്ച്. രമേഷ്, ഡോ. വി. ബാലകൃഷ്ണന്‍, ഡോ. ജെ. എ. വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. പാന്‍ക്രിയാറ്റിക് രോഗ ചികിത്സയിലെയും ഗവേഷണത്തിലെയും നിര്‍ണായക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, ഈ സമ്മേളനത്തില്‍ ലോകപ്രശസ്തരായ 500ലധികം പാന്‍ക്രിയാറ്റിക് രോഗവിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.13 വരെ നടക്കുന്ന സമ്മേളനത്തില്‍ നൂറിലധികം വിഷയാവതരണങ്ങള്‍ നടക്കും. കൂടാതെ 200ലധികം ഗവേഷണപ്രബന്ധങ്ങളും അവതരിപ്പിക്കും. അക്യൂട്ട് പാന്‍ക്രിയാറ്റിറ്റിസിനെക്കുറിച്ചും സമ്മേളനത്തില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. പാന്‍ക്രിയാറ്റിസിസ്, പാന്‍ക്രിയാറ്റിക് കാന്‍സര്‍ ശസ്ത്രക്രിയയെ സംബന്ധിച്ചും പ്രത്യേക സാങ്കേതിക സെഷനുകള്‍ ഉണ്ടായിരിക്കും. പാന്‍ക്രിയാറ്റിക് രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇന്ത്യന്‍ പാന്‍ക്രിയാസ് ക്ലബ് ആണ് സമ്മേളനത്തിന്റെ സംഘാടകര്‍. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: രാജ്യത്ത് മെഡിക്കല്‍ വിദ്യാഭ്യാസം ഏറെ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ആരോഗ്യ രംഗത്ത് ഊര്‍ജ്ജ സ്വലരായ വിദഗദ്ധരെ വാര്‍ത്തെടുക്കേണ്ടതും അനിവാര്യമാണെന്നും കേന്ദ്രമന്ത്രി കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു. കൊച്ചി ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 
-°C 